• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് കടത്ത്; 10.450 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍!

  • By Desk

മലപ്പുറം: നിലമ്പൂരില്‍ കാറില്‍ കടത്തി കൊണ്ടു വന്ന 10.450 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പാലക്കാട് വാളയാര്‍ കഞ്ചിക്കോട് സ്വദേശി എന്‍.ജയകുമാര്‍(24), പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി ചൈത്രം വീട്ടില്‍ അനന്തുരാജ്(അനന്തു-22) എന്നിവരെയാണ് കഞ്ചാവു കടത്തിവന്ന കാറുമായി അറസ്റ്റു ചെയ്തത്.

മലപ്പുത്തെ ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി; മുഖ്യപ്രതിയെ സഹായിച്ചത് വില്ലേജ് ഓഫീസറെന്ന് ആരോപണം, സവാദിന്റെ കുടുംബം ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവു മൊത്ത വിതരണക്കാര്‍ വിവിധ കോഴ്‌സുകള്‍ക്കും എന്‍ജിനീയറിംഗ് മേഖലകളിലും പഠിക്കുന്ന വിദ്യാര്‍ഥികളെ ഉപയോഗിച്ച് കേരളത്തിലെ പല ഭാഗങ്ങളിലേക്കും ബൈക്കുകളിലും കാറുകളിലുമായി കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും വിതരണത്തിനായി എത്തിക്കുന്നുവെന്ന വിവരം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

Ganja case

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍, നിലമ്പൂര്‍ സിഐ കെ.എം.ബിജു, ഷാഡോ പോലീസ് എന്നിവരടങ്ങുന്ന പ്രത്യേക ടീം ഒരാഴ്ചയോളം സൈബര്‍ സെല്ലിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.ഇതരസംസ്ഥാനങ്ങളില്‍ പല കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളെ താമസസ്ഥലങ്ങളിലും കോളജ് ഹോസ്റ്റലുകളിലും ചെന്ന് കണ്ട് പരിചയപ്പെട്ട ശേഷമാണ് വിദ്യാര്‍ഥികളെ കാരിയര്‍മാരാക്കുന്നത്.

പുകവലിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയശേഷം അവര്‍ക്ക് സൗജന്യമായി ലഹരി വസ്തുക്കള്‍ നല്‍കി വരുതിയിലാക്കിയതിനു ശേഷമാണ് ഇടപാടുകള്‍ക്കുപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ആവശ്യാനുസരണം കാറുകളും ബൈക്കുകളും നല്‍കി പ്രലോഭിപ്പിച്ച് 2000, 3000 രൂപ പ്രതിഫലം നല്‍കിയാണ് വില്‍പ്പന നടത്തുന്നത്. അറസ്റ്റിലായ അനന്തുരാജ് കോയമ്പത്തൂരിലെ ഒരു എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൂട്ടുപ്രതി ജയകുമാര്‍ അനന്തുരാജ് ആദ്യം താമസിച്ചിരുന്ന വാടകമുറിയുടെ അടുത്ത താമസക്കാരനാണ്.

ഈ പരിചയമുപയോഗിച്ചാണ് കോയമ്പത്തൂര്‍ കുനിയമ്പത്തൂരിലുള്ള മുജീബ് ഭായ് എന്ന കഞ്ചാവ് മൊത്ത വിതരണക്കാരനെ പരിചയപ്പെട്ട് വിതരണത്തിനുള്ള കരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പലപ്പോഴും കരിയര്‍മാരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് സംഘത്തലവനായ മുജീബ് ഭായി ചുമതലയേല്‍പ്പിച്ചിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്തതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള കോളജ് ഹോസ്റ്റലുകളിലേയും സമീപത്ത് വാടക മുറികളെടുത്ത് പഠിക്കുന്ന നിരവധി വിഥ്യാര്‍ഥികളേയും ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചതായി പ്രതികളെ ചോദ്യം ചെയ്തതില്‍ വെളിപ്പെട്ടിട്ടുണ്ട്.

Malappuram

English summary
10.450 kg ganja seized in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X