കൊണ്ടോട്ടിയിലെ പീഡനശ്രമം: പതിനഞ്ചുകാരൻ പിടിയിൽ, പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്
മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ പതിനഞ്ചുകാരനാണ് പിടിയിലായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗത്തിനുളള ശ്രമം ഉണ്ടായത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പെണ്‍കുട്ടി നേരത്തെ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ

കൊണ്ടോട്ടി കോട്ടുക്കരയില്‍ വെച്ചാണ് ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാനുളള ശ്രമം നടന്നത്. പെണ്‍കുട്ടിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്രദേശത്ത് നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെ പെണ്‍കുട്ടി പഠനാവശ്യത്തിന് വേണ്ടി വീടിന് പുറത്തേക്ക് പോയതായിരുന്നു. റോഡില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് വലിച്ച് കൊണ്ട് പോവുകയുമായിരുന്നു. ആക്രമണത്തിനുളള ശ്രമം ശക്തമായി ചെറുത്ത പെണ്‍കുട്ടി കയ്യില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് പ്രതിയെ അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

ആള്‍ത്താമസം ഇല്ലാത്ത വീടുകളുളള സ്ഥലത്ത് വെച്ചായിരുന്നു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. അക്രമിയില്‍ നിന്നും കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി പരിസരത്തുളള ഒരു വീട്ടിലേക്കാണ് ഓടിക്കയറിയത്. ദേഹത്താകെ മണ്ണ് പറ്റിയും വസ്ത്രങ്ങള്‍ കീറിയ നിലയിലുമാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറി വന്നത് എന്ന് ദൃക്‌സാക്ഷി പറയുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് എത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അതേസമയം പ്രതിയുടെ ചെരിപ്പ് പോലീസിന് ലഭിച്ചു. കൊണ്ടോട്ടി സിഐ ആയ കെ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ക് വേണ്ടിയുളള തിരച്ചില്‍.

ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പെണ്‍കുട്ടി പോലീസിനോട വ്യക്തമാക്കിയിരുന്നുു. നേരത്തെ കണ്ട് പരിചയം ഉളള ആളാണ് എന്നും താടിയും മീശയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പതിനഞ്ചുകാരനെ പോലീസ് പിടികൂടിയിരിക്കുന്നത്.












Click it and Unblock the Notifications