പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും
പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും
മലപ്പുറം: 17 - കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തം ശിക്ഷ നൽകി. കോഴിക്കോട് കാക്കൂർ കക്കുഴിയിൽ ശ്രീജിത്തിന് ആണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി ആർ. ടി .പ്രകാശൻ ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപയും ഇയാൾക്ക് എതിരെ പിഴയായി വിധിച്ചിട്ടുണ്ട്.
34 വയസ്സാണ് യുവാവിന് ഉളളത്. ജീവ പര്യന്തത്തിന് പുറമേ, ലൈംഗിക അതിക്രമത്തിന് 2 വകുപ്പിൽ 7 വർഷം വീതം തടവും ഭീഷണിപ്പെടുത്തിയതിന് 2 വർഷം തടവും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വർഷം തടവും അനുഭവിക്കണം എന്നും കോടതി പറഞ്ഞു.

2018 - 19 കാലയളവിൽ വീട്ടിൽ വച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ ഭാഗത്തിന്റെ കേസ്. അതേസമയം, പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി ആകും എന്നും കോടതി വ്യക്തമാക്കി. പ്രതി പിഴ അടച്ചാൽ അത് പെൺകുട്ടിക്ക് നൽകണം. ഇരട്ട ജീവ പര്യന്തത്തിന് ആജീവനാന്ത തടവ് എന്ന് വിധി ന്യായത്തിൽ പ്രത്യേകം പറയുന്നു. പ്രോസിക്യൂഷന് വേണ്ടി എ. സോമസുന്ദരൻ, ലെയ്സൻ ഓഫിസർ സൽമ എന്നിവർ ഹാജരായി. സിഐ പി. വിഷ്ണു, എസ്ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അതേസമയം, സമാനമായ സംഭവം ആ മാസത്തിൽ തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാട്ടി കേസിൽ 2 യുവാക്കൾ അറസ്റ്റിൽ ആയിരുന്നു. എറണാകുളം കൈതാരം ചെറുപറമ്പ് വീട്ടിൽ ശരത്(18), തിരുവനന്തപുരം ആലംകോട് ഷെറിൻ(22) എന്നിവരെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഒക്ടോബർ 31 - ന് പുലർച്ചെ കാണാതായ തേഞ്ഞിപ്പലം സ്വദേശിനിയായ പെൺകുട്ടിയെ എറണാകുളത്ത് നിന്നും കണ്ടെത്തി തേഞ്ഞിപ്പലം പൊലീസ് തിരിച്ചെത്തിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി നടത്തിയ കൗൺസലിങ്ങിൽ ആണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. നവംബർ ഒന്നിന് രാവിലെ കളമശേരി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുമ്പോൾ അതുവഴി എത്തിയ ശരത്തിനോട് ആരെയോ വിളിക്കാൻ പെൺകുട്ടി ഫോൺ വാങ്ങിയിരുന്നു. പിന്നീട്, രാത്രി പെൺകുട്ടിയെ വീണ്ടും കണ്ടപ്പോൾ ശരത്തും ഒപ്പമുണ്ടായിരുന്ന ഷെറിനും ഭക്ഷണത്തിന് വിളിക്കുകയായിരുന്നത്രേ. എടിഎം കവർച്ചശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ശരത്തെന്ന് പൊലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications