മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ 4 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയില്‍
മലപ്പുറം: ചേളാരിയില്‍ അതിഥി തൊഴിലാളികളുടെ നാല് വയസുകാരിയായ മകള്‍ പീഡനത്തിനിരയായി. മധ്യപ്രദേശ് സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ മധ്യപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് പ്രതി.
തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലില്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്.

ആദ്യം പ്രതിയെ തേഞ്ഞാപ്പാലം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് പ്രതിയെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആലുവയില്‍ അഞ്ച് വയസുകാരി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് പിന്നാലെയാണ് മലപ്പുറത്ത് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളത്തെ നടുക്കിയ സംഭവം ആലുവയില്‍ നടന്നത്. അതിഥി തൊഴിലാളികളുടെ മകളെ അസം സ്വദേശി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയി പിറ്റേ ദിവസം മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് കണ്ടെടുത്തത്.
ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ കഴുത്തില്‍ ടീ ഷര്‍ട്ട് കുരുക്കിയാണ് കൊലപ്പെടുത്തിയത്. സാധാരണ പീഡന കൊലപാതകങ്ങളില്‍ കാണപ്പെടാത്ത മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദരുടെ സംഘം വിശദമായി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്.
അതേസമയം, ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്.
ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തില്‍ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications