പേരക്ക മോഷ്ടിച്ചെന്ന് ആരോപണം; മലപ്പുറത്ത് 12കാരനെ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി
മലപ്പുറം: മലപ്പുറത്ത് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചുെന്ന് പരാതി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് സംഭവം. കാലിന്‍ന്റെ എല്ല് പൊട്ടിയ കുട്ടിയെ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
കളിക്കാനെത്തിയ കുട്ടി സമീപത്തെ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്ന് ആരോപരിച്ചാണ് സ്ഥലമുടമ മര്‍ദ്ദിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

പിന്നീട് സംഭവം അറിഞ്ഞെത്തിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കെസടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇടപെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
നേരത്തെ തലശേരിയില്‍ വച്ച് നാടോടി ബാലനെ കാറില്‍ ചാരി നിന്നതിന്റെ പേരില്‍ മര്‍ദ്ദിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. തലശേരി നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിട്ട കാറില്‍ ചവുട്ടി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ തലശ്ശേരി സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ഏറെ വിവാദമുണ്ടാക്കിയ കേസായതിനാല്‍ അതിവേഗതയിലാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത് ക്രൈം ബ്രാഞ്ച് എസി പി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് ലോക്കല്‍പൊലിസില്‍ നിന്നും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications