മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലിതുള്ളി കാലവർഷം; മലപ്പുറത്ത് മാത്രം ഇതുവരെ പൊലിഞ്ഞത് 24 ജീവനുകൾ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കി തുടങ്ങി. ഈ വര്‍ഷം മെയ് 29 മുതല്‍ ഇന്നലെ വരെ ഏഴ് താലൂക്കുകളിലായി 24 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് നിലമ്പൂരിലാണ്. 11 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ മൂന്ന്, ഏറനാട് നാല്, തിരൂരങ്ങാടി ഒന്ന്, പെരിന്തല്‍മണ്ണ രണ്ട്, പൊന്നാനി ഒന്ന്, കൊണ്ടോട്ടി രണ്ട് എന്നിങ്ങനെയാണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1650.288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. ഇന്നലെ മാത്രം 59.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 33 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 153.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 1050.06 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 1734.7653 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

Chaliyar

മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്യാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു. പുതിയതും ഉപയോഗിക്കുവാന്‍ പറ്റുന്നതുമായ വസ്തുക്കള്‍ മാത്രമാണ് ശേഖരിക്കുന്നത്. നേരിട്ട് സാധനം എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാം. വ്യക്തികള്‍, മതസാമൂഹിക രാഷ്ര്ടീയ ജീവകാരുണ്യ കലാകായിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ വിഭവ ശേഖരണത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു.

സ്‌ക്കളുകളിലേക്ക് ബെഞ്ചുകള്‍ , ഡസ്‌ക്കുകള്‍ , ബ്ലാക്ക് ബോര്‍ഡുകള്‍ , സ്‌ക്കൂള്‍ സേ്റ്റഷനറി കിറ്റുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് പേന , പെന്‍സില്‍ , നോട്ടുപുസ്തകങ്ങള്‍, , ബാഗ്, ചെരുപ്പുകള്‍ , ഇന്നര്‍വേഴ്‌സ് , വസ്ത്രങ്ങള്‍ , പഠനോപകരണങ്ങള്‍ തുടങ്ങിയവയും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ , ഇന്നര്‍വെയര്‍ , സാരികള്‍ , നൈറ്റി തുടങ്ങിയവയും പ്രായമായവര്‍ക്ക് പുതപ്പുകള്‍ , കമ്പിളി വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍ , ചെരുപ്പുകള്‍ തുടങ്ങിയവയും റെയിന്‍കോട്ട് , ഗംബൂട്ട് , ഗ്ലൗസ്, പ്ലേറ്റ് , ഗ്ലാസ് , പാത്രങ്ങള്‍ , പായ , തലയിണ , കട്ടില്‍ , ബെഡ് , ടേബിള്‍ , ബെഞ്ച് , കസേര, സ്റ്റൂള്‍ , ഫസ്റ്റ് എയ്ഡ് കിറ്റ്, ഗ്യാസ് അടുപ്പുകള്‍ , എമര്‍ജന്‍സി ലൈറ്റുകള്‍ , ടോര്‍ച്ച് , ബാസ്‌ക്കറ്റ്, കപ്പുകള്‍ , വാഷിംങ്ങ് സോപ്പ് , ബാത്ത് സോപ്പ്, മെഴുകുതിരി, തീപ്പെട്ടി, ഡെറ്റോള്‍ , ഫിനോയില്‍ , ബ്ലീച്ചിംങ്ങ് പൗഡര്‍ , കൊതുകുതിരി , ടൂത്ത് പേസ്റ്റ് , ടൂത്ത് ബ്രഷ് , മണ്ണെണ്ണ/ഗ്യാസ് അടുപ്പുകള്‍ ,ടോയിലറ്റ് ബ്രഷ് , ചായ/കാപ്പിപ്പൊടികള്‍ , ഒആര്‍എസ് പാക്കുകള്‍ തുടങ്ങിയ വസ്തുക്കളുമാണ് ശേഖരിക്കുന്നത്.

അവശ്യവസ്തുക്കള്‍ നല്‍കാനുദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍, സിവില്‍ സേ്റ്റഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ സാധനങ്ങള്‍ അയക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം 04832736320, 04832736326, ടോള്‍ഫ്രീ. നമ്പര്‍ -1077 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

{document1}മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Malappuram
English summary
Heavr rain; 24 persons were dead in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X