മലപ്പുറത്തും മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ, 2 പരിപാടികള്‍ക്ക് 700 പോലീസുകാര്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം കനത്തതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷ. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അസാധാരണമായ സുരക്ഷയാണ് ഇന്ന് മലപ്പുറത്തും മുഖ്യമന്ത്രിക്കായി ഒരുക്കുന്നത്. നേരത്തെ കൊച്ചിയിലും കോട്ടയത്തും സാധാരണക്കാരെ പോലും മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയുള്ള കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിനേക്കാള്‍ ശക്തമായ സുരക്ഷയാണ് മലപ്പുറത്ത് ഒരുക്കുന്നത്. ഏഴുന്നൂറോളം പോലീസുകാര്‍ രണ്ട് പരിപാടികളിലായി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുണ്ടാവും.

കഴിഞ്ഞ ദിവസം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായി. ഇത് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചത്. എസ്പി നേരിട്ടാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുക. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷയ്ക്കായി ഉണ്ടാവും. 20 സിഐമാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി-കുറ്റിപ്പുറം റോഡ 9 മണിക്ക് ശേഷം അടയ്ക്കും. പൊതുജനങ്ങള്‍ ബദല്‍ റോഡ് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികളിലൊന്ന് തവനൂരാണ് നടക്കുന്നത്. ഇവിടെയും കറുത്ത മാസ്‌ക് ധരിച്ച് വന്നവരെ പോലീസ് തടഞ്ഞിരിക്കുകയാണ്.
തവനൂരിലെ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെയാണ് കറുത്ത മാസ്‌ക് ധരിച്ചതിന്റെ പേരില്‍ തടഞ്ഞത്. ഇവര്‍ക്കെല്ലാം പോലീസ് മഞ്ഞ മാസ്‌ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പോലീസിന്റെ നടപടി. കോട്ടയത്തും കൊച്ചിയിലും കറുത്ത് മാസ്‌ക് പോലീസ് വിലക്കിയിരുന്നു. എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വിശദീകരിച്ചത്. അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലെല്ലാം റോഡടച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചു.
രാമനിലയത്തില്‍ മാത്രം എസി ക്യാമ്പ് കമാന്റന്റ് അജയന്റെ നേതൃത്വത്തില്‍ 50 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പാലസ് റോഡില്‍ മുപ്പത് പോലീസുകാരെയും രാമനിലയത്തിന് ചുറ്റും ഇരുപത് പോലീസുകാരെയും നിയോഗിച്ചു. ചങ്ങരംകുളം ജില്ലാ അതിര്‍ത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂര്‍ എസ്പി രാജു അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നൂറിലേറെ പോലീസുകാരെ കൂടുതലായും വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഇവരെ കരുല്‍ തടങ്കലിലെടുത്തത്.












Click it and Unblock the Notifications