മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട; പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും;നിർദ്ദേശവുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി : മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയത്തിൽ ഉടനടി തന്നെ തീരുമാനം സർക്കാർ എടുക്കണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അധിക ബാച്ചും പുതിയ ബാച്ചും ആരംഭിക്കാനാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശം നൽകിയത്.

പ്ലസ് വൺ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിൽ ഇടപെടാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ജില്ല നേരിട്ടിരുന്ന പ്ലസ് വൺ സീറ്റുകളുടെ ക്ഷാമത്തിന് പരിഹാരം ആകുകയാണ്.

mala

വിദ്യാർത്ഥികൾ ഹയർസെക്കൻഡറി മേഖലയിൽ പ്രവേശം ലഭിക്കുന്നതിലേക്ക് അസൗകര്യം നേരിടുന്നതായി വ്യക്തമായതിന് പിന്നാലെയാണ് കോടതിയുടെ നടപടി. നിലവിൽ 77,691 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ മാത്രം ഉപരി പഠനത്തിന് വേണ്ടി അർഹത നേടിയത്.

അതേസമയം, മുന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് എന്നീ 3 വിഷയങ്ങളിൽ മൂന്ന് മാസത്തിനകം തന്നെ അധിക ബാച്ച് അനുവദിക്കണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയത്. അതേസമയം, മുന്നിയൂർ സ്‌കൂളിന്റെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ പുറത്തിറക്കിയ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഇത്തവണ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ എഴുതിയത് ആകെ 4,32,436 വിദ്യാർഥികളാണ്. 2028 സ്‌കൂളിലായിരുന്നു പരീക്ഷ. ഇതിൽ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 2021 - ൽ 87.94 ആയിരുന്നു വിജയ ശതമാനം. എന്നാൽ , ഇത് 83.87 ആയി കുറഞ്ഞു.

മലപ്പുറം വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍...മലപ്പുറം വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍...

മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. ഇതിൽ, 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ആണ്. അതേസമയം, ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നിരുന്നു .

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29 ,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18 ,166 ആൺകുട്ടികളും 11 ,545 പെൺകുട്ടികളുമാണ് വി എച്ച് എസ് ഇ പരീക്ഷ എഴുതിയത് . വി എച്ച് എസ് ഇയിൽ 23,251 പേർ ഉപരി പഠനത്തിന് യോഗ്യത നേടിയെന്നാണ് റിപ്പോർട്ടുകൾ . 29711 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു . ഇതിൽ 23251 വിദ്യാർഥികളാണ് ഉപരിപഠനത്തിന് വേണ്ടി അർഹരായത്. വിജയ ശതമാനം 78.26 ആണ്.

Malappuram
English summary
High Court ordered to kerala government should alloted new Plus One batches in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X