മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന്, ലീഗ് എന്നും മതേതരവാദികളെന്ന് മുല്ലപ്പള്ളി!!

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിന്റെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. വര്‍ഗീയതയ്ക്ക് ശക്തിപകരാനാണ് ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങുന്നതെന്ന ആരോപണം ശക്തമായി തന്നെ സിപിഎം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഇക്കാര്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

1

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തിയിരുന്നു. അതേസമയം മുല്ലപ്പള്ളിക്ക് പിന്നാലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതാക്കളും ചര്‍ച്ചകള്‍ക്കായി വന്നിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് സിപിഎമ്മിനെതിരെ മുല്ലപ്പള്ളി ഉയര്‍ത്തിയത്. മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ വോട്ട് മറിച്ചു. തില്ലങ്കേരിയില്‍ രണ്ടായിരം ബിജെപി വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്.

ലീഗ് എല്ലാ കാലത്തും മതേതര നിലപാട് സ്വീകരിക്കുന്നവരാണ്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കുഞ്ഞാലിക്കുട്ടി എംപിയും സിപിഎമ്മിനെതിരെ രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ആശയക്കുഴപ്പമാണ്. വര്‍ഗീയ പ്രചാരണം സിപിഎമ്മിന് പിന്‍വലിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുല്ലപ്പള്ളി മടങ്ങിയ ശേഷമാണ് മെത്രാപ്പോലീത്തമാരായ ഡോ ഗിവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ യാക്കോബ് മാര്‍ ഐറെനിയോസ് എന്നിവര്‍ പാണക്കാട്ട് എത്തിയത്.

പള്ളി തര്‍ക്കത്തില്‍ മുസ്ലീം ലീഗിന്റെ പിന്തുണ ഉറപ്പാക്കാനായാണ് ഓര്‍ഡഡോക്‌സ് വിഭാഗം എത്തിയത്. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം എല്ലാ സമുദായ നേതാക്കളെയും ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം. തിരഞ്ഞെടുപ്പ് സമയത്ത് മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ അനുവദിക്കരുതെന്ന് ഗിവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. അതേസമയം പാണക്കാട് നിന്നും മടങ്ങി മുല്ലപ്പള്ളി പിന്നീട് പാണ്ടിക്കാട് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകരന്‍ മുഹമ്മദ് സമീറിന്റെ വീടും സന്ദര്‍ശിച്ചു.

സാദിഖലി ശിഹാബ് തങ്ങളും വിജയരാഘവനെതിരെ രംഗത്തെത്തി. മലപ്പുറത്തുകാരനായ വിജയരാഘവന് പാണക്കാട് കുടുംബത്തെയും നിലപാടുകളെയും അറിയാത്തതല്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ വിമര്‍ശനം. വിജയരാഘവന്‍ നിലപാടുകള്‍ മറക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍ കുരിശില്‍ എത്തി ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി കൂടിക്കാഴ്ച്ച നടത്തും. യാക്കോബായ സഭ പരസ്യ നിലപാട് നേരത്തെ ഇടതുമുന്നണിക്ക് അനുകൂലമായി എടുത്തിരുന്നു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Malappuram
English summary
kerala assembly election 2021: mullapally ramachandran visited panakkad house to meet league leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X