Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിനെ വിടാന്‍ ഉദ്ദേശമില്ല; കൂടുതല്‍ ആരോപണങ്ങളുമായി കെഎം ഷാജി

കോഴിക്കോട്: ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതിന് വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം മന്ത്രി കെടി ജലീല്‍ തിരിച്ചെടുത്തത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഭൂമാഫിയക്ക് കീഴടങ്ങുന്നതുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എ. 146 ക്രമക്കേടുകളില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെഎം ഷാജി ആരോപിച്ചു.

ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

എല്ലാ അഴിമതികളെയും മറക്കാന്‍ വാചക കസര്‍ത്താണ് കെടി ജലീല്‍ നടത്തുന്നത്. ലീഗ് വിരുദ്ധ രാഷ്ട്രീയത്തെ കച്ചവടം ചെയ്യുകയെന്നതാണ് കെടി ജലീലിന്റെ ഏക മുതല്‍ മുടക്ക്. ബ്ലാക്ക് ജീനിയസ് അഥവാ കറുത്ത മാന്യനാണ് ജലീല്‍. കൂടെ ഉണ്ടുറങ്ങിയ തങ്ങള്‍ക്ക് ഇത് വ്യക്തമായി ഉറപ്പിച്ചു പറയാനാവും. സങ്കുചിതമായി മാത്രം തിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി.

KM Shaji

പാലക്കാട് എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് പി രാമകൃഷ്ണനെയാണ് പിരിച്ചുവിട്ടതിന്റെ അഞ്ചാം നാള്‍ അന്വേഷണം പോലുമില്ലാതെ മന്ത്രി തിരിച്ചെടുത്തത്. നീര്‍ത്തട നയം തകിടം മറിക്കുന്ന രൂപത്തില്‍ വന്‍ അഴിമതിയാണ് ഇയാള്‍ നടത്തിയത്. പഞ്ചായത്തിലെ അതീവലോല പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തുന്നതിന് വന്‍ മാഫിയക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനെയാണ് വഴിവിട്ട് സഹായിച്ചത്.

2018 ജൂണ്‍ എട്ടിനാണ് ഇയാളെ പിരിച്ചുവിട്ടത്. എന്നാല്‍ ജൂണ്‍ 18നു തന്നെ കുറ്റക്കാരനായ ഉദ്യോഗസ്ഥന്റെ കത്തില്‍ തിരിച്ചെടുത്ത് നിയമിക്കാന്‍ മന്ത്രി ജലീല്‍ ഉത്തരവിടുകയായിരുന്നു. പഞ്ചായത്ത് വകുപ്പ് ഡയരക്ടര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ വകുപ്പിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയോ പുരന്വേഷണം നടത്തുകയോ ചെയ്യാതെ നേരിട്ട് തിരിച്ചെടുക്കുന്നത് നിഗൂഢമാണ്.

പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ നിരന്തരം നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പും താക്കീതും അവഗണിച്ചതായും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയ വ്യക്തിയെ ഭൂമി-മണല്‍ മാഫിയയുടെ സമ്മര്‍ദ്ദ ഫലമായി സര്‍വ്വീസില്‍ തിരിച്ചെത്തിയത് അഴിമതിയാണ്. സ്വജനപക്ഷപാതം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഇതിന് പിന്നിലുണ്ട്.

വാചക കസര്‍ത്തുകൊണ്ടാണ് ഇത്രകാലവും കെടി ജീലീല്‍ കേരളീയരെ കബളിപ്പിച്ചത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം, ആയത്തും ഹദീസും ഓതുകയും ഉമര്‍ ഖത്താബിന്റെ ഭരണമെന്നൊക്കെ വിടുവായത്തം പറയുകയുമാണ്. അഴിമതിയുടെ പര്യായമായി മാറിയ കെടി ജലീലിനോട് ഇപി ജയരാജനോട് ഇല്ലാത്ത എന്തു നീതിയാണ് സിപിഎമ്മിനു ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണമെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+