'രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ', 'രഹസ്യ കൂടിക്കാഴ്ച'യിൽ പ്രതികരണവുമായി കെടി ജലീൽ
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. പൊതുരംഗത്തുളളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികതയില്ലെന്നാണ് കെടി ജലീലിന്റെ പ്രതികരണം. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി അടക്കമുളള മുസ്ലീം ലീഗ് നേതാക്കള്‍ക്ക് ഒപ്പമുളള ചിത്രങ്ങളും കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
തങ്ങള്‍ പണ്ടും പരസ്പരം കണ്ടാല്‍ മിണ്ടാറുണ്ടെന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നുമാണ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. കള്ളപ്പണ ആരോപണങ്ങളില്‍ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെടാനാണ് കെടി ജലീലുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെടി ജലീലിന്റെ പ്രതികരണം: '' രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമ്മം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
മർദ്ദിത - ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ഇടതുപക്ഷ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം CPI(M) നേതൃത്വം നൽകുന്ന ചേരിയിലുമായി അണിനിരക്കും. വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും''.
കുഞ്ഞാലിക്കുട്ടിയുടേയും കെടി ജലീലിന്റെയും സുഹൃത്തുക്കളായ വ്യവസായികളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത് എന്നാണ് പുറത്ത് വന്ന സൂചനകള്‍. മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്കിന്റെ മറവില്‍ 300 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടി വെളുപ്പിച്ചതായി കെടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ജലീല്‍ പുറത്ത് വിട്ടിരുന്നു. ഈ ആരോപണത്തില്‍ നിന്നും പിന്‍മാറണം എന്നാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍. മലപ്പുറത്തെ കുറ്റിപ്പുറത്ത് വെച്ചുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് വെച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications