മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; മഴ ശക്തിപ്പെട്ടേക്കാം, ജാഗ്രത പാലിക്കണമെന്ന് മലപ്പുറം കളക്ടര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആഢ്യന്‍പാറയില്‍ നേരിയ ഉരുള്‍പൊട്ടല്‍. ജലവൈദ്യുത പദ്ധതിക്ക് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. കുറച്ചു നേരത്തിന് ശേഷം വെള്ളം കുറഞ്ഞു. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

m

നീലഗിരി, അവലാഞ്ചെ, അപ്പര്‍ ഗൂഡല്ലൂര്‍, ദേവാല, പന്തലൂര്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴിയായ കരിമ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയരുകയാണ്. കരുളായി, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ കരിമ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കുറമ്പലങ്ങാട്, അകമ്പാടം വില്ലേജുകളില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയും കൈവഴികളില്‍ ജലവിതാനം ഉയരുകയും കേന്ദ്രകാലാവസ്ഥാവകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മമ്പാട്, എടവണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, അരീക്കോട്, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ആലിപ്പറമ്പ്, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Malappuram
English summary
Land Slide in Nilambur; Warning issued by Malappuram Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X