Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞത് 19 കാരന്‍; അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതി പൊലീസിനോട്

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. താനൂര്‍ സ്വദേശിയും 19 കാരനുമായ മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് റിസ്വാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനിടെ ആണ് കല്ലേറുണ്ടായത്.

ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷം തിരുന്നാവായ എത്തുന്നതിന് മുന്‍പാണ് കല്ലേറുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ പി എഫും പൊലീസും ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലായിരിക്കുന്നത്. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

vande bharat

സി സി ടി വി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചായിരുന്നു കല്ലേറ് എന്നതിനാലാണ് പ്രതിയെ പിടിക്കാന്‍ വൈകിയത്. പൊലീസിന് ലഭിച്ച നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാന്‍ പിടിയിലാകുന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു എന്നും ഈ സമയം മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞതാണ് എന്നുമാണ് റിസ്വാന്‍ പറയുന്നത്. ആ സമയം ട്രെയിനിന് തട്ടിയതാണ് എന്നാണ് മൊഴി.

ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞത് എന്നും റിസ്വാന്‍ പറയുന്നു. കല്ലല്ല ട്രെയിനിന് നേരെ വന്നത് എന്ന് റെയില്‍വേ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. കല്ല് കൊണ്ടുള്ള ഏറ് കൊണ്ടിട്ടുള്ള പാടുകളല്ലായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. അതേസമയം റിസ്വാന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് വിവരം.

അതിനിടെ കഴിഞ്ഞ ദിവസവും വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് എത്തിയപ്പോഴായിരുന്നു കല്ലേറ്. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് സംഭവിച്ചു. ആര്‍ പി എഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 25 ന് ആണ് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിന് ശേഷം മൂന്ന് തവണയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണുണ്ടായത്. നേരത്തെ കണ്ണൂര്‍ വെച്ചും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിലും പൊലീസും ആര്‍ പി എഫും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+