ആര്യാടന് ഷൗക്കത്തോ കെപി നൗഷാദലിയോ... എഐസിസി പ്രതിനിധിക്ക് മുമ്പില്‍ മലപ്പുറം നേതാക്കള്‍
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസിനെ ആര് നയിക്കും. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് എങ്കിലും ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ജില്ലയിലെ നേതാക്കളുടെ പ്രതികരണം അറിയാന്‍ എഐസിസി സെക്രട്ടറി പിവി മോഹനന് ഇന്ന് മലപ്പുറത്തെത്തി. മണ്ഡലം തലം വരെയുള്ള ജില്ലയിലെ നേതാക്കളില്‍ നിന്ന് അദ്ദേഹം അഭിപ്രായം തേടി.
ആര്യാടന് ഷൗക്കത്തിന് തന്നെയാണ് സാധ്യത എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കെപിസിസി സെക്രട്ടറി നൗഷാദലിയും ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന പ്രധാന വ്യക്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരിലെ സ്ഥാനാര്‍ഥി പട്ടികയില്‍ സാധ്യത കല്‍പ്പിച്ചിരുന്ന വ്യക്തി കൂടിയാണ് നൗഷാദലി. മാത്രമല്ല, ലക്ഷദ്വീപ് വിഷയത്തില്‍ അദ്ദേഹം നടത്തിയ നിയമ ഇടപെടലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനും ജനകീയനുമായ ഒരാള്‍ വേണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ജില്ലയിലെ നേതാക്കളുടെ അഭിപ്രായം തേടാനാണ് പ്രതിനിധിയെ അയച്ചത്. എന്നിട്ടും വ്യക്തമായ ചിത്രം ആയില്ല എന്നാണ് വിവരം. ഇത്തവണ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തത് ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടന്നായിരുന്നു. സമാനമായ രീതി മലപ്പുറം ഡിസിസി തിരഞ്ഞെടുപ്പിലും അവലംബിച്ചാല്‍ കെപി നൗഷാദലിക്ക് സാധ്യതയേറും.
അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി വിഎസ് ജോയിയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് ചില നേതാക്കളുടെ പ്രതികരണം. മലപ്പുറത്ത് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നല്ലത് എന്ന നിലപാടാണ് ഒരു വിഭാഗം മുന്നോട്ട് വച്ചത്. എഐസിസി പ്രതിനിധി സംസ്ഥാന നേതൃത്വത്തിന് വൈകാതെ റിപ്പോര്‍ട്ട് കൈമാറും.
ഇരു ഗ്രൂപ്പുകളുടെയും പിന്തുണയുണ്ട് എന്നതാണ് ആര്യാടന് ഷൗക്കത്തിന് സാധ്യത വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇതില്‍ എതിര്‍പ്പുമായി എ, ഐ ഗ്രൂപ്പുകളിലെ ചിലര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന് അതീതനായ ഒരാളെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യം ഉയരുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications