രാത്രിയിലെ ഒത്തുകൂടൽ; ലഹരി ഉപയോഗിച്ചാൽ കളി കാര്യമാകുമെന്ന് തീർച്ച; കേസും തീരുമാനവും ഇങ്ങനെ...
മലപ്പുറം: കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് എതിരെ എക്സൈസും പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കി. എം ഡി എം എ പോലുള്ള ലഹരി വസ്തുക്കൾ ആണ് കൂടുതലും ഉപയോഗിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി.
നേരത്തെ നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും ആണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്. താരതമ്യേന എം ഡി എം എ വീര്യം കൂടിയ ലഹരി വസ്തുക്കൾ ആണ്.
ഇക്കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരെയാണ് പിടികൂടാൻ സാധിച്ചത്. തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ലയിലെ ജിംനേഷ്യം ഉടമ ഉൾപ്പെടെ വട്ടംകുളം സ്വദേശികളായ മൂന്ന് പേരാണ് പോലീസിന്റെ പിടിയിൽ ആയത്.

കക്കിടിപ്പുറം സ്വദേശിയായ യുവാവിനെയും നേരത്തെ ലഹരി വസ്തുക്കളുമായി പൊലീസ് പിടി കൂടിയിരുന്നു എന്നാണ് റിപ്പോർട്ട്. ഗ്രാമീണ മേഖലകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും കെട്ടിടങ്ങളിലുമാണ് ഇതിന് വേണ്ടി യുവാക്കൾ ഒത്തു കൂടുന്നത്. തുടർന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ആണ് പതിവ്. ഇതിന്റെ വലയിൽ അകപ്പെടുന്ന പലരും പിന്നീട് കരകയറാൻ സാധിക്കാത്ത രീതിയിൽ മാറുന്നതും പതിവാണ്. കുറ്റിപ്പാല സ്വദേശിയായ യുവാവ് ജീവൻ ഒടുക്കിയതിന് പിന്നിൽ ലഹരി ഉപയോഗം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ആണ് സംശയാസ്പദമായ രീതിയിൽ കാണുന്നവരെ പിടികൂടി ചോദ്യം ചെയ്യാൻ അധികൃതർ രംഗത്തെത്തിയത്. രാത്രി നിശ്ചിത സമയം കഴിഞ്ഞ് ഇത്തരത്തിൽ ഒത്തുകൂടുന്ന കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ കേസ് എടുക്കാനാണ് തീരുമാനം. അല്ലാത്തവരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി വിടും. നിർദേശം ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. എക്സൈസ് അധികൃതരും നൈറ്റ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

കാറില്‍ മയക്കുമരുന്ന് വില്‍പ്പന;കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍
കടയ്ക്കല്‍: കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ചിതറ എസ്ഐയും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യതപ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

സംശയം തോന്നി പൊലീസ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്‍പ്പനയ്ക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു പതിവ്.

ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.

പോക്സോ കേസിൽ യുവാവിന് ജീവിതാവസാനം വരെ തടവ്
തളിപ്പറമ്പ്: സ്കൂൾ വിദ്യാർഥിനിയെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കാലയളവിൽ പീഡിപ്പിച്ച കുറ്റത്തിനു യുവാവിന് ജീവിതാവസാനം വരെ കഠിനതടവും മറ്റൊരു വകുപ്പിൽ 10 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. ശ്രീകണ്ഠപുരം ചെരിക്കോട് കുറ്റ്യാട്ട് വീട്ടിൽ കെ.വി.ജിതിനെ (ഉണ്ണി - 28) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി സ്പെഷൽ ജഡ്‍ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ച് ഉത്തരവായത്. അമ്മ നേരത്തെ മരിച്ചുപോയ പെൺകുട്ടിയുടെ പിതാവ് വിചാരണവേളയിൽ കൂറുമാറിയിരുന്നു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications