സ്ത്രീ ശരീരം തോട്ടത്തിൽ; 17 വർഷം മുൻപ് കൊലപാതകം! വീണ്ടും അന്വേഷിക്കാൻ ഉത്തരവ്
മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബർ തോട്ടത്തിൽ സ്ത്രീ കൊല്ലപ്പെട്ട കേസിൽ കോടതിയുടെ ഇടപെടൽ. പതിനേഴര വർഷങ്ങൾ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും 3 മാസത്തിനകം തന്നെ തീർപ്പ് കൽപിക്കാനുമാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത് . സംസ്ഥാന പൊലീസ് മേധാവിയായ അനിൽ കാന്തിനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത് .
പത്തത്ത് അബ്ദു എന്ന പൊതു പ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി. 2004 - ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . ഡിസംബർ 28 - ന് ആണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു .

ഇതിന് പിന്നാലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നിരുന്നു. കൊലപാതകം ആണെന്നായിരുന്നു റിപ്പോർട്ട് വന്നത്. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വആരംഭിച്ചിരുന്നു . എന്നാൽ , പ്രതികളെ പ്പറ്റി വിവരം ഇല്ലെന്നായിരുന്നു പൊലീസ് പറഞ്ഞത് .
പിന്നാലെ , 2009 - ൽ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ , കൊലപാതകത്തിന് തെളിവുകൾ ഉണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിച്ചത്. പരാതിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാനും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു .
പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ, ചെക്കനെ വധിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
മലപ്പുറം: സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ . പൊന്നാനി അഴീക്കൽ സ്വദേശി ഹംസത്താണ് പിടിയിൽ ആയിരിക്കുന്നത് . പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു സഹോദരിയുടെ മകളുടെ ഭർത്താവിനെ ഇയാൾ വധിക്കാൻ ശ്രമിച്ചത് .
ഹംസത്തിന്റെ സഹോദരിയുടെ മകൾ പൊന്നാനി സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെ ഉണ്ടായ കുടുംബ പ്രശ്നമാണ് വധ ശ്രമത്തിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി .
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
അതേസമയം , അക്രമത്തിൽ യുവാവിനും സഹോദരനും ഗുരുതരമായി പരുക്കേറ്റു . വധിക്കാൻ ശ്രമിച്ച ഹംസത്തിനും പരുക്കുണ്ടി. ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു . ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . അതേസമയം , ഇയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .












Click it and Unblock the Notifications