മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: വീട്ടില്‍നിര്‍ത്തിയിട്ട സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു, സംഭവം അര്‍ധ രാത്രി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൂക്കോട്ടുംപാടം പാറക്കപ്പാടത്ത് സി.പി.എം പ്രവര്‍ത്തകന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട് ഇരുചക്രവാഹനം രാത്രിയുടെ മറവില്‍ അഗ്നിക്കിരയാക്കി. പാറക്കപ്പാടം വീതനശ്ശേരി സുരേഷ് ബാബുവിന്റെ വീടിന്റെ പോര്‍ച്ചിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് ബൈക്കിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എം പ്രവര്‍ത്തകനായ സുരേഷ് ബാബുവിന്റെ വീടിന് നേരെ മുന്‍പും രണ്ട് തവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വിറക്പുരക്ക് തീപിടിച്ച സംഭവും വീടിന്റെ പൂമുഖത്തെ ഇരിപ്പിടത്തിന്റെ കൈവരി തകര്‍ന്ന സംഭവവും ഉണ്ടായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതിയെ കിട്ടിയിരുന്നില്ല. അമ്മ ആശുപത്രിയില്‍ ആയതിനാലാല്‍ രാത്രി പന്ത്രണ്ട് മണിക്കാണ് സുരേഷ് ബാബു വീട്ടിലെത്തിയത്. അതിന് ശേഷമാണ് ബൈക്കിന് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ വീടിന്റെ കാര്‍ പോര്‍ച്ചിനും പൂമുഖത്തിനും വിള്ളലുണ്ടായിട്ടുണ്ട്.പുലര്‍ച്ചെ വാഹനത്തിന് തീ പിടിച്ചപ്പോള്‍ സുരേഷ് ബാബുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ബൈക്ക് തീ പിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിയതിന് ശേഷമാണ് സംഭവം അറിയുന്നത്.മലപ്പുറത്ത് നിന്ന് വിരലടയാള വിദ്ഗ്ധരും, തൃശ്ശൂരില്‍ നിന്ന് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

bike


അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സി.പി.എം

ബൈക്ക് കത്തിയ സംഭവം പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. മുന്‍പ് മൂന്ന് തവണ സുരേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായ സാഹര്യത്തില്‍ പ്രതികളെ കണ്ടെത്തി സംഭവങ്ങള്‍ക്ക് പിന്നിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് സി.പി.എം അമരമ്പലം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. വീടിനോട് ചേര്‍ന്ന വിറക്പുരക്ക് തീപിടിച്ച് സംഭവത്തിലും, വീടിന്റെ പൂമുഖത്തിലെ ഇരിപ്പിടത്തിന്റെ കൈവരികള്‍ തകര്‍ത്ത സംഭവത്തിന് ശേഷവും പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വീതനശ്ശേരി സുരേഷ് ബാബുവിന്റെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ ബുധനാഴ്ച പുലച്ചെ ബൈക്ക് കത്തിയ സംഭവം ഏറെ ഗൗരവകരമായി കാണേണ്ടതുണ്ടെന്നും സുരേഷ് ബാബുവിന്റെ കുടുംബത്തിന്റെയും പൊതുജനത്തിന്റെയും ആശങ്ക അകറ്റാന്‍ പോലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തി കര്‍ശന നടപടി കൈ കൊള്ളണമെന്നും സി.പി.എം ആവശ്യപ്പെടുന്നതായി ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.കെ അനന്തകൃഷ്ണന്‍ പറഞ്ഞു.

Malappuram
English summary
Malappuram Local News about bike got fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X