മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്ക് പ്രണയത്തില്‍ കുരുങ്ങി കേസില്‍പ്പടുന്നത് നിരവധി യുവാക്കള്‍, വളാഞ്ചേരിയില്‍ മാത്രം മൂന്ന്‌കേസുകള്‍, പിന്‍മാറാന്‍ ആവശ്യപ്പെടുന്നത് ലക്ഷങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫേസ്ബുക്ക് പ്രണയത്തില്‍ കുരുങ്ങി കേസില്‍പ്പെടുന്നത് നിരവധി യുവാക്കള്‍. അടുത്തിടെയായി വളാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്ന് യുവാക്കളാണ് ഇത്തരം കേസുകളില്‍ കുടുങ്ങിയത്. മൂന്നു യുവാക്കളും 20നും25 നും ഇടയില്‍പ്രായമുള്ളവരാണ്. ഫേസ്ബുക്കിലൂടെ യുവതികളുമായി സംസാരിച്ച് പ്രണയത്തിലാവുകയുമായിരുന്നുവെന്നുവെന്നും പിന്നീട് യുവതികള്‍ കേസ്‌കൊടുക്കുകയുമായിരുന്നുവെന്ന് വളാഞ്ചേരി സി.ഐ: പി. പ്രമോദ് പറഞ്ഞു. ഇതില്‍ ഒരു യുവാവ് സ്ത്രീയുടെ നിര്‍ദ്ദേശാനുസരണം കുടുംബത്തെ ഉപേക്ഷിച്ച് ഇവരോടൊപ്പം പോയതോടെ കേസ് പിന്‍വലിച്ചു. മറ്റു രണ്ടുപേര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുകയാണ്.

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി ആരോപിച്ച് ബംഗളൂരുവില്‍നിന്നും യുവതി മലപ്പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒരു മാസം മുമ്പെ യുവതി നാട്ടിലെത്തി യുവാവിന്റെ കുടുംബത്തെയും നാട്ടുകാരെയും എല്ലാം വിവരം അറിയിച്ചശേഷം താന്‍ പിന്‍മാറിപ്പോകാമെന്നും തിരിച്ചുപോകണമെങ്കില്‍ 10ലക്ഷം രൂപ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. യുവാവിന്റെ ഇരട്ടി വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീ കായംകുളം സ്വദേശിയാണെന്നും ബംഗളൂവിലെ താമസക്കാരിയാണെന്നുമാണു പോലീസിനോട് പറഞ്ഞത്. എന്നാല്‍ നാട്ടിലെത്തി യുവാവിനെ നാണം കെടുത്തിയതോടെ ഇനി യുവതിക്ക് പണം നല്‍കാനാവില്ലെന്നും കേസുമായി മുന്നോട്ടുപോകാമെന്നുമാണ് യുവാവും കുടുംബവും തീരുമാനിച്ചത്.

valancheripolicecase-

യുവാവ് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി ആരോപമുന്നയിച്ച് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയും ഇതിന്മേല്‍ പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡിപ്പിച്ചതായി ആരോപിച്ച് യുവാവിനെതിരെ ബംഗളൂരു പോലീസിലും യുവതി പരാതിനല്‍കിയിട്ടുണ്ട്. അജ്മല്‍ ഫെയ്‌സ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ബംഗളൂരുവില്‍നിന്നും തന്നെ കയ്യില്‍നിന്നും 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായതെന്നാണ് സ്ത്രീ പറയുന്നത്. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. 25വയസ്സുകാരനായ അജ്‌സമലിന് കാര്യമായ ജോലിയൊന്നുമില്ല. പെയ്ന്റംഗാണ് ആകെ അറിയാവുന്ന ജോലി. ഇത്തരത്തില്‍തന്നെയാണ് മറ്റുരണ്ടുപേരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഇത്തരത്തില്‍ കുടുങ്ങിയത്.

ajmal-


20വയസ്സുകാരനായ യുവാവ് 32വയസ്സുകാരിയുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലാവുകയും ശേഷം യുവാവ് മുങ്ങാന്‍ നോക്കിയതോടെ മുന്നുമക്കളുടെ മാതാവ് കൂടിയായ എറണാകുളത്തുകാരി കേസ്‌കൊടുക്കുകയായിരുന്നു. ഇതോടെ യുവാവ് ഗള്‍ഫിലേക്ക് കടന്നു. ആലപ്പുഴ സ്വദേശിയായ 24വയസ്സുകാരിയെ 21വയസ്സുകാരന്‍ ഫേസ്ബുക്കില്‍പരിചയപ്പെട്ട് പ്രണയത്തിലാവുകയും ശേഷം നേരിട്ടുകണ്ടപ്പോള്‍ മുങ്ങാന്‍ നോക്കിയ യുവാവിനെ കേസ്‌കൊടുക്കുമെന്ന് ഭയപ്പെടുത്തി വീട്ടുകാരെ ഉപേക്ഷിച്ച് അവരോടൊപ്പം നാട്ടിലേക്ക്‌കൊണ്ടുപോകുകയുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ എഡിറ്റ് ചെയ്ത് ഭംഗിയുള്ള സ്ത്രീകളുടെ ഫോട്ടോ കണ്ട് ആകൃഷ്ടരായാണ് ഇത്തരത്തില്‍ ഭൂരിഭാഗം ചെറുപ്പക്കാരും അടുപ്പത്തിലാകുന്നതെന്നും പിന്നീട് നേരിട്ടുകാണുമ്പോഴാണ് യാഥര്‍ഥ മുഖംകാണുന്നതെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ പറ്റാത്ത വിധംപെട്ടുപോകുന്നതാണെന്നും വളാഞ്ചേരി സി.ഐ പി. പ്രമോദ് പറഞ്ഞു.

Malappuram
English summary
malappuram local news about many meny trapped in facebook love.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X