മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ഗീയത നിലനില്‍ക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്, മതേതര ബോധത്തെ തകർക്കാൻ ശ്രമിക്കുന്നു...

  • By Desk
Google Oneindia Malayalam News

മലപ്പുറം: വര്‍ഗീയത നിലനില്‍ക്കാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ മതേതരബോധത്തെ തളര്‍ത്തുകയാണ് യു.ഡി.എഫ് ചെയ്യുന്നതെണന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് പ്രതിരോധിക്കാനാവില്ല, ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ നേരിടുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചുവരുന്നത്.

ഇത് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടാനേ ഉപകരിക്കു. ഹിന്ദു വര്‍ഗീയതക്ക് ന്യായീകരണമുണ്ടാകുന്ന രീതിയിലേക്ക് ന്യൂനപക്ഷ വര്‍ഗീയത വളരുകയാണ്. അധികാരത്തെ ഉപയോഗിച്ച് ലീഗ് മതാധിഷ്ഠിത രാഷ്ര്ടീയം വളര്‍ത്തുകയാണ് ചെയ്തത്. വര്‍ഗീയത നിലനില്‍ക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ഇത് കീഴ്‌പ്പെടല്‍ രാഷ്ര്ടീയമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. മതനിരപേക്ഷതക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പ്രിരോധിക്കണം.

A Vijayaragavan

2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരിക്കല്‍കൂടി അധികാരത്തില്‍ വരാന്‍ പാടില്ല. ഇതിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള കേരളത്തിനേ കഴിയു. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള മുന്നൊരുക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് വിജയരാഘവന്‍ ആരോപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗുണത്തിന്റെ 90 ശതമാനവും കോര്‍പ്പറേറ്റുകള്‍ക്കാണ് ലഭിക്കുന്നത്.

ഇതുമൂലം സര്‍ക്കാരിനുണ്ടാവുന്ന നഷ്ടം നികത്താന്‍ ജനങ്ങളുടെ മുകളില്‍ അധിക നികുതിയീടാക്കുകയാണ്. പൊതുവിദ്യാഭ്യാസ ഘടനയില്‍ നിന്ന് മതവിദ്യാഭ്യാസ ഘടനയിലേക്ക് മാറുന്നതും സംസ്ഥാന ആശങ്കയോടെ കാണേണ്ടതാണ്. ദേശീയപാത വികസനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്ന് ഒരടി പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിന്റെ പ്രഥമ എം.എല്‍.എ കുഞ്ഞാലിയുടെ 49ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ചടങ്ങില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ അധ്യക്ഷതവഹിച്ചു. ഇതോടനുബന്ധിച്ച് ഹംസ ആലുങ്ങല്‍ എഴുതിയ കുഞ്ഞാലിയുടെ ജീവചരിത്രം ഇന്‍ക്വലാബ് എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് എ.വിജയരാഘവന്‍ നിലമ്പൂര്‍ ആയിഷക്ക് നല്‍കി പ്രകാശനം നല്‍കി.

ആര്‍ട്ടിസ്റ്റ് പണിക്കരുടെ കൊളാഷ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കുഞ്ഞാലി സപ്‌ളിമെന്റ് പ്രകാശനം പി.വി.അന്‍വര്‍ എം.എല്‍.എ പി.ടി.ഉമ്മറിന് നല്‍കി നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ. രൂപവത്കരിച്ച രക്തദാന സേനയുടെ രേഖ ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ സെക്രട്ടറി അരുണ്‍ദാസ് സി.പി.എം ഏരിയാ സെക്രട്ടറി ഇ.പദ്മാക്ഷന് നല്‍കി. കെ.റഹിം, വി.ടി.രഘുനാഥ്, എന്‍.വേലുക്കുട്ടി, മാത്യു കാരാംവേലി, മാട്ടുമ്മല്‍ സലിം എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗത്തിനു ശേഷം മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തില്‍ പി.എം.മനോജ്, സ്ത്രീ പദവി വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രതിഭഹരി എംഎല്‍എ., അധിനിവേശം, പ്രതിരോധം, പ്രത്യശാസ്ത്രം എന്ന വിഷയത്തില്‍ പ്രഫ.പി.ജെ.വിന്‍സെന്റ്, സാംസ്‌കാരിക ദേശീയത ഇന്ത്യന്‍ പ്രതിസന്ധി എന്ന വിഷയത്തില്‍ വി.എന്‍.മുരളി എന്നിവര്‍ വിഷയാവതരണം നടത്തി.

Malappuram
English summary
Malappuram Local News; LDF convener A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X