• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കനത്ത മഴ: ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്! മുന്നറിയിപ്പുമായി കളക്ടര്‍

മലപ്പുറം: ജില്ലയില്‍ ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതതു വരെ ജില്ലാ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി. കനത്തമഴ തുടരുന്നതിനാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടി. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ മാറിതാമസിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മാറാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ മാറ്റാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍കുന്ന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ വനം വകുപ്പ് തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളിലും സഹായഭ്യാര്‍ഥനകളിലും ഉടന്‍ പരിഹാരം കാണണമെന്നും കലക്ടര്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാംപുകള്‍ക്ക് അനുമതി നിര്‍ബന്ധം

മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി നിര്‍ബന്ധമാണെന്ന് കലക്ടര്‍ അറിയിച്ചു. അനുമതിയില്ലാതെ മെഡിക്കല്‍ ക്യാംപ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സിന്റെ 39 പേരും സേനയുടെ 63 പേരും ദേശീയ ദുരന്തനിവാരണ വിഭാഗത്തിന്റെ 120 അംഗങ്ങളുള്ള സംഘവും ജില്ലയില്‍ എത്തി. ദുരന്തനിവാരണ സേന ആവശ്യമെങ്കില്‍ കോഴിക്കോട്, വയനാട്, ജില്ലകളില്‍ കൂടി സേവനം നല്‍കും.

വാഹനങ്ങളുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കണം

ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ വിട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാരുടെയും വാഹനങ്ങളുടെയും പൂര്‍ണ നിയന്ത്രണം ദുരന്തനിവാരണ അതോറിറ്റിക്കാണ്. ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും

ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ക്കനുസരിച്ച് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധുവീടുകളില്‍ താമസിക്കുന്നവരും ആനുകൂല്യത്തിന് അര്‍ഹരാണ്. അധികൃതകര്‍ പരിശോധന നടത്തി നാശനഷ്ടം കണക്കാക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വാഹനങ്ങളും മൊബൈല്‍ ടോയ്‌ലറ്റും ആവശ്യമുണ്ട്

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ സഹായിക്കുന്നതിനുമായി തോണി, ബോട്ട്, ജീപ്പ്, കാര്‍, പിക്കപ്പ് വാഹനങ്ങള്‍ തുടങ്ങിയവ ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്കായി മൊബൈല്‍ ടോയ്‌ലറ്റും ആവശ്യമുണ്ട്. ഇവ സൗജന്യമായി നല്‍കാന്‍ സന്മനസ്സുള്ളവര്‍ ദുരന്തനിവാരണ വിഭാഗമായോ താലൂക്ക് ഓഫീസുകളുമായോ ബന്ധപ്പെടണം.

ജില്ലാ ദുരന്തനിവാരണ വിഭാഗം- 04832 736320, 04832 736326, നിലമ്പൂര്‍ താലൂക്ക്- 04931 221471, കൊണ്ടോട്ടി താലൂക്ക് - 04832 713311, ഏറനാട് താലൂക്ക് - 04832 766121, തിരൂര്‍ താലൂക്ക് - 04942 422238, പൊന്നാനി താലൂക്ക് - 04942 666038, പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230, തിരൂരങ്ങാടി താലൂക്ക് - 0494 2461055

അവലോകന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എഡിഎം വി രാമചന്ദ്രന്‍, മേജര്‍ ശേഖര്‍ കുമാര്‍, മേജര്‍ ഖുശ്‌വ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, പി പ്രസന്നകുമാരി, രഘുനാഥ് ഡിഎംഒ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ദുരന്തനിവാരണവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram

English summary
Malappuram Local News: Quarries banned in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more