വെള്ളത്തില്‍ പ്രസവിച്ച യുവതി മരിച്ച കേസില്‍ നാച്വറോപ്പതി ഡോക്ടര്‍ അറസ്റ്റില്‍, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തു
മലപ്പുറം: നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി മഞ്ചേരിയില്‍ വെള്ളത്തില്‍ പ്രസവിച്ച യുവതി മരിച്ച കേസില്‍ നാച്വറോപ്പതി ഡോക്ടര്‍ അറസ്റ്റില്‍. നാച്വറോപ്പതി ചികിത്സകനായ മമ്പാട് തോട്ടിന്റക്കര അരിമ്പ്രക്കുന്നിലെ ആബിര്‍ ഹൈദറി (33)നെയാണ് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കോടതി ഉത്തരവു പ്രകാരം ഇന്നലെ അറസ്റ്റു ചെയ്തത്. പറമ്പിലങ്ങാടി ഓട്ടുകരപ്പുറം മയ്യേരി നസീം അഫ്സലിന്റെ ഭാര്യ ഷഫ്നയാണ് ജനുവരി 18നു മഞ്ചേരിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ നാച്വറോപ്പതി ഡോക്ടറായ ആബിര്‍ ഹൈദറിന്റെ ചികിത്സയിലിരിക്കേ മരിച്ചത്.

നാച്ചുറോപ്പതി പ്രസവം നടത്തിരുന്ന കേന്ദ്രം.
ഏറെ വിവാദമായ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അന്വേഷണം ഏറ്റെടുത്തു ചെറവന്നൂര്‍ അത്താണിക്കലിലെ മസ്ജിദ് കബറസ്ഥാനില് മറവു ചെയ്ത മൃതദേഹം പുറത്തെടുത്തു തിരൂര്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്ജന്മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്. സംസ്കാരം നടത്തിയ ശവക്കല്ലറ മാന്തി യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. ആന്തരിക രക്തസ്രാവം തന്നെയാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരി എട്ടിനാണ് കല്പകഞ്ചേരി വെട്ടിച്ചിറ സ്വദേശിനി ഷഫ്ന രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് കല്പകഞ്ചേരി കുറുക്കോള്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്ത മൃതദേഹം ആരോഗ്യവകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
മറവ് ചെയ്ത മൃതദേഹം അധികൃതര്‍ പുറത്തെടുത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച്തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മലപ്പുറം ഡിവൈ.എസ്.പി: ജലീല്‍ തോട്ടത്തില്‍, കല്പകഞ്ചേരി എസ്.ഐ മഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിന്റെ നേതൃത്വത്തിലാണു സംഘം സംഭവ സ്ഥലത്തെത്തിയത്. തിരൂര്‍ ആര്.ഡി.ഒ മോബിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്.
കഴിഞ്ഞ ജനുവരി എട്ട് തിങ്കളാഴ്ച മഞ്ചേരി ഏറനാട് ആശുപത്രിയിലെ നാച്ചുറോപ്പതി ചികിത്സകനായ ആബിറാണ് യുവതിയുടെ പ്രസവമെടുത്തത്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന വാട്ടര്‍ ബെര്‍ത്ത് സംവിധാനത്തിലൂടെയായിരുന്നു ഇവിടെ പ്രസവം നടന്നിരുന്നത്. വെള്ളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്കുന്ന രീതിയാണ് വാട്ടര്‍ബെര്‍ത്ത്.
മഞ്ചേരിയിലെ ഏറനാട് ആശുപത്രിയില്‍ വച്ചാണ് വെട്ടിച്ചിറ സ്വദേശിയായ ഷഫ്ന ദാരുണമായി മരണപ്പെട്ടത്. വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണം. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയുടെ ബിപിയും നിലച്ചു. ഇതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവതിയുടെ മരണത്തെക്കുറിച്ച് തൊട്ടടുത്ത ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി ലഭിക്കുന്നത്. ഏറനാട് ആശുപത്രിയിലെ അശാസ്ത്രീയ ചികിത്സകാരണം പ്രസവത്തിനിടെ യുവതി മരിച്ചെന്നായിരുന്നു പരാതി. നാട്ടുകാരില്‍ ചിലരാണ് ആരോഗ്യവകുപ്പിനും മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഇതോടെയാണ് വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതി മരിച്ചെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.
എന്നാല്‍ മരിച്ച ഷഫ്നയുടെ ഭര്‍ത്താവോ ബന്ധുക്കളോ സംഭവത്തില്‍ പരാതി നല്കാന് തയ്ാറായില്ല. ആബിര്‍ എന്നയാളും ഇയാളുടെ ഭാര്യയുമാണ് ഏറനാട് ആശുപത്രിയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍പോയിരുന്നു.
നാച്ചുറോപ്പതി ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഏറനാട് ആശുപത്രി മാനേജ്മെന്റ് അറിയിച്ചത്. ആബിര്‍ എന്നയാള്‍ക്ക് നാച്ചുറോപ്പതി ചികിത്സയ്ക്കായി ഒരു മുറി വിട്ടുനല്‍കിയെന്നേയുള്ളു എന്നും മാനേജ്മെന്റ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്. യുവതിയുടെ മരണത്തെ തുടര്‍ന്ന് നാച്ചുറോപതി ആശുപത്രി ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥര്‍ അടച്ചു പൂട്ടി സീല്‍ ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications