മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീവ്രവാദ ബന്ധം, വിചാരണ തടവുകാരനായ മലയാളി തിഹാർ ജയിലിൽ മരിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: തിഹാർ ജയിലിൽ മലപ്പുറം സ്വദേശിയായ വിചാരണത്തടവുകാരൻ മരിച്ചു. മലപ്പുറം മങ്കട കടന്നമണ്ണ കാതൊടി മുഹമ്മദ് അമീൻ (27) ആണ് മരിച്ചത്. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാണ് ഇയാളെ എൻഐഎ അറസ്റ് ചെയ്തു. മുഹമ്മദ് അമീൻ മരിച്ചതായി ഇന്നലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.

മങ്കട പൊലീസ് മുഖേനയാണ് തീഹാർ ജയിലിൽ നിന്ന് അമീനിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഐ എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ വർഷം മാർച്ചിലാണ് മുഹമ്മദ് അമീനെ എൻ ഐ എ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ വിദ്യാർത്ഥി ആയിരുന്നും അമീൻ.

tihar jail

5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ കോടതിയിൽ സമർപ്പിച്ചത്. ഇയാൾ കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് കുറ്റപത്രത്തിലെ ആരോപണം. ഐ എസുമായി ആശയപ്രചാരണം ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി, ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തി. എന്നും കുറ്റപത്രത്തിൽ പറയുന്നു.

വൈത്തിരിയിലെ റിസോട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേർ അറസ്റ്റില്‍വൈത്തിരിയിലെ റിസോട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേർ അറസ്റ്റില്‍

കാശ്‌മീ‌രിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാൾ 2020 കാലഘട്ടത്തിൽ ഏർപ്പെട്ടതായും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾക്ക് ജയിലിൽ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് ആശുപത്രയിൽ അമീനെ ആശുപത്രിയൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ നിർദേശിച്ചിരുന്നതായും എന്നാൽ അമീൻ ഇതിനിടയിൽ മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം. അമീനിറെ ബന്ധുക്കളോട് ഡൽഹിയിൽ എത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി തീരത്ത് ഹെറോയിന്‍ എത്തിയത് പാകിസ്താനിൽ നിന്ന്

എറണാകുളം: കൊച്ചി തീരത്ത് നിന്ന് പിടിച്ചെടുത്ത 200 കിലോ ഹെറോയിന്‍ പാകിസ്താനില്‍ നിന്ന് എത്തിച്ചതാണെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.
നടുക്കടലില്‍ വെച്ച് ഇറാനിയന്‍ ബോട്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട 200 കിലോ ഹെറോയിനാണ് കഴിഞ്ഞ ദിവസം പിടിച്ചത്.

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം ഹെറോയിൽ കടത്തിൽ കണ്ടെത്തിയെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. അന്താരാഷ്ട്ര ലഹരിക്കടത്ത് ഗ്രൂപ്പാണിത്.

അന്താരാഷ്ട്ര വിപണിയില്‍ 1200 കോടി രൂപ വില വരുന്ന ലഹരി വസ്തുകളാണ് കഴിഞ്ഞ ദവസം പിടിച്ചെടുത്തത്. കള്ളക്കടത്തുമായി പിടിയിലായവരെല്ലാം ഇറാനിയൻ പൌരൻമാരായിരുന്നു. സാറ്റലൈറ്റ് ഫോണ്‍ ഉള്‍പ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിച്ച് വരികയാണ്.

 പെരുമഴയത്ത് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പെരുമഴയത്ത് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Malappuram
English summary
malappuram mankada native mohammed ameen who has been arrested by nia died at tihar jail on Saturday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X