Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് നവവരന് ഭാര്യ വീട്ടുകാരുടെ മർദ്ദനം; അമ്മാവൻ അടക്കം 6 പേർ അറസ്റ്റില്‍

മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് നവവരന് ഭാര്യ വീട്ടുകാരുടെ മർദ്ദനം; അമ്മാവൻ അടക്കം 6 പേർ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നവ വരനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് ഭാര്യയുടെ അമ്മാവന്മാര്‍ അടക്കം ആറു ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

1

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 30 വയസ്സുകാരനായ അബ്ദുള്‍ അസീബിനെ ഭാര്യ വീട്ടുകാർ തട്ടികൊണ്ട് പോയി മർദിച്ചതായാണ് ഇയാളുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടത്.
വിവാഹമോചനത്തിനായി മുത്തലാഖ്‌ ചൊല്ലണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വിവാഹ മോചനത്തിന് വഴങ്ങാത്തതിന്റെ പേരിൽ അബ്ദുള്‍ അസീബിനെ ഭാര്യ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. നിലവിൽ ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

2

നാല് മാസം മുൻപാണ് അബ്ദുള്‍ അസീബും ഫാത്തിമ ഷാഹിമയുമായുളള വിവാഹം നടന്നത്. ഇരുവരും തമ്മിൽ ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാർ ഗൗരവമായി എടുത്തു. ഇതിനെ തുടർന്നാണ് മർദ്ദനം നടന്നത്.

3

മൂന്ന് പേർ അടങ്ങിയ സംഘം അബ്ദുള്‍ അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് സംഘം വാഹനത്തിൽ ഇയാളെ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അബ്ദുൾ അസീബ് വ്യക്തമാക്കി. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്ക് ഏൽപ്പിച്ചു.

4

പരിക്കേറ്റ അബ്ദുൾ അസീബ് പറഞ്ഞതിങ്ങനെ;
" ഞാൻ എന്റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു. എന്നെ മർദ്ദിച്ചു. പിന്നീട് എന്നെ ബലമായി വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് അടിച്ചത്." - അസീബ് പറഞ്ഞു.

4

"ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്നും അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ് താമസം. എന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. " -ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.

6

മർദ്ദനത്തിൽ ഇയാളുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് പറ്റിയിട്ടുണ്ട്. മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ വരെ മർദ്ദനം ഏൽപ്പിച്ചു എന്നാണ് അസീബ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അസീബിനെ മോചിപ്പിച്ചതും ആശുപത്രിയിൽ എത്തിച്ചതും. അസീബിന്റെ പരാതിയെ തുടർന്ന് ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവരെയാണ് ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ചങ്കുവെട്ടി സ്വദേശികളായ മജീദ്, ഷഫീഖ്, ജലീൽ എന്നിവർ ഇയാളുടെ ഭാര്യയുടെ കുടുംബാംഗങ്ങൾ ആണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി കോട്ടക്കൽ പോലീസ് പറഞ്ഞു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+