Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ഭര്‍ത്താവ് അന്ധനല്ല; ഞാന്‍ കിടപ്പുരോഗിയുമല്ല... ആതിര വൈറലായ സംഭവത്തില്‍ തെരുവ് ഗായിക

മലപ്പുറം: തെരുവ് ഗായികയെ സഹായിക്കാന്‍ പാട്ടുപാടി ആതിര എന്ന വിദ്യാര്‍ഥിനി വൈറലായ സംഭവത്തില്‍ വിവാദം. വീട്ടുകാര്‍ക്കൊപ്പം സാധനങ്ങള്‍ വങ്ങാന്‍ എത്തിയപ്പോള്‍ ഒരു ഇത്ത പാടുന്നത് കണ്ടുവെന്നും അവരെ സഹായിക്കാന്‍ മൈക്ക് വാങ്ങി താന്‍ പാടിയെന്നുമാണ് ആതിര മാധ്യമങ്ങളോട് പ്രതികരിച്ചത്. നവമാധ്യമങ്ങള്‍ പിന്നീട് ആതിരയുടെ പ്രതികരണം തേടുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തു.

തെരുവ് ഗായിക ഫൗസിയ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. ആതിര വൈറലായ ശേഷമുണ്ടായ പ്രചാരണങ്ങളില്‍ പലതും അവാസ്തവമാണ് എന്ന് അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവ് അന്ധനല്ലെന്നും താന്‍ കിടപ്പുരോഗിയല്ലെന്നും ഫൗസിയ പറഞ്ഞു. തന്നെ പറ്റി പറഞ്ഞ കാര്യങ്ങളില്‍ തെറ്റുണ്ടെന്നും ഫൗസിയ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

athira-song

വ്യാജ പ്രചാരണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ഫൗസിയ പറയുന്നത്. തന്നെ സഹായിക്കാന്‍ വേണ്ടി ആതിര മൈക്ക് വാങ്ങി പാടിയതല്ല. അവസരം ചോദിച്ചുവന്നപ്പോള്‍ കൊടുത്തതാണ്. വീഡിയോ വൈറലായതോടെ പലരും തന്നെ മോശമായി ചിത്രീകരിച്ചു. താന്‍ കിടപ്പുരോഗിയല്ലെന്നും ഫൗസിയ വിശദീകരിച്ചു.

തെരുവില്‍ പാട്ട് പാടിയാണ് ഞാനും മകനും ജീവിക്കുന്നത്. പാട്ടുവണ്ടിയുമായി പോത്തുകല്ല് അങ്ങാടിയില്‍ പോയിരുന്നു. ഈ വേളയിലാണ് ആതിര വന്നതും അവസരം ചോദിച്ചതും. അവള്‍ പാടുന്ന ദൃശ്യങ്ങള്‍ വൈറലായി. ഇത്തരത്തില്‍ പലരും അവസരം ചോദിക്കാറുണ്ട്. എന്നാല്‍ വീഡിയോ പ്രചരിച്ച ശേഷം തന്നെ മോശമാക്കിയാണ് പലരും പ്രതികരിച്ചത്. ഞാന്‍ ചികില്‍സാ സഹായം ചോദിച്ചല്ല പാടുന്നതെന്നും ഫൗസിയ പറഞ്ഞു.

പാടി തളര്‍ന്നപ്പോള്‍ ആതിര വന്ന് സഹായിച്ചു എന്നത് തെറ്റാണ്. എന്റെ കുടുംബ പശ്ചാത്തലം ചോദിച്ചല്ല ആരും വാര്‍ത്ത നല്‍കിയത്. അസുഖമാണെന്ന് മൈക്കില്‍ പറയാറില്ല. ജീവിത മാര്‍ഗം എന്ന നിലയില്‍ മാത്രമാണ് പാടുന്നത്. എന്റെ ഭര്‍ത്താവ് അന്ധനാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. കൈക്കുഞ്ഞുമായി തെരുവില്‍ പാട്ടുപാടുന്നു എന്നും പ്രചരിച്ചു.തനിക്കെതിരായ തെറ്റായ പ്രചാരണങ്ങളില്‍ പോലീസില്‍ പരാതി നല്‍കിയെന്നും ഫൗസിയ പറഞ്ഞു.

എന്റെ ഭര്‍ത്താവിന് കാഴ്ചയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. എന്റെ കുഞ്ഞിന് നാല് വയസുണ്ട്. ചില മാധ്യമങ്ങള്‍ ആതിരയെ കൊണ്ട് തെറ്റായ കാര്യങ്ങള്‍ പറയിപ്പിക്കുകയാണ്. ആ കുട്ടിയെ സഹായിക്കാന്‍ പലരും രംഗത്തുവന്നു. അതില്‍ എനിക്ക് വിരോധമില്ല. എന്നെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ പരാതിയുണ്ട്. അവാസ്തവമായ പ്രചാരണം തിരുത്തണമെന്നും ഫൗസിയ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+