Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതയ്ക്കും വിഷ്ണുവിനും മനം പോലെ മാംഗല്യം; കൈപിടിച്ച് കൊടുക്കാന്‍ ക്ഷേത്രത്തിലെത്തി പാണക്കാട് തങ്ങള്‍

മലപ്പുറം: കേരളത്തിലെ മതേതര പാരമ്പര്യത്തെ ഉയര്‍ത്തി മലപ്പുറത്ത് നിന്നൊരു വിവാഹം. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്ക് എത്തി പാണക്കാട് തങ്ങളും. വര്‍ഷങ്ങളായി വേങ്ങര ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനിക്ക് മിന്നുചാര്‍ത്തിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി. ഗീത, വിഷ്ണു എന്നിവരാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിനാണ് ക്ഷേത്രമുറ്റത്ത് കൈപ്പിടിച്ച് കൊടുക്കാന്‍ പാണക്കാട് തങ്ങളും ഒപ്പം മുസ്ലീം പ്രവര്‍ത്തകരും എത്തിയത്.

കാഴ്ച്ചക്കാരായി നാട്ടുകാരും വിവാഹ വേദിയിലെത്തിയിരുന്നു. കണ്ടുനില്‍ക്കുന്ന ആരുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ച്ചയായിരുന്നു. ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എംഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മനാര്‍. ഇവിടത്തെ താമസക്കാരനാണ് ഈ വിവാഹിതനായ യുവാവ്. റോസ് മനാറിലെ അന്തേവാസികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഭക്ഷണം നല്‍കുന്നത് വേങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.

marriage-malappuram

സ്വന്തക്കാര്‍ ആരുമില്ലാത്ത ഇവിടത്തെ അന്തേവാസികളായ പെണ്‍കുട്ടികളുടെ വിവാഹം നാട്ടുകാര്‍ തന്നെ ഏറ്റെടുത്താണ് നടത്താറുള്ളത്. അതിന് കല്യാണ കത്ത് അടിക്കുന്നത് മുസ്ലീം ലീഗ് പ്രവര്‍ത്തകരും. ജാതിയോ മതമോ നോക്കാതെ എല്ലാ ആളുകളെയും ഇതിലേക്ക് ക്ഷണിക്കാറുണ്ട്. പങ്കെടുക്കുന്നവരും അത്തരക്കാര്‍ തന്നെയാണ്. വിപുലമായ രീതിയില്‍ തന്നെയാണ് വിവാഹങ്ങള്‍ ആഘോഷിക്കാറുള്ളത്.

നാട് തന്നെ ഏറ്റെടുത്ത് നടത്തുന്ന കാഴ്ച്ചയാണ് മറ്റ് വിവാഹങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. സമാനമായ രീതിയില്‍ 2017ലും വിവാഹം ഇവിടെ നടന്നിരുന്നു.ഗീതയും വിഷ്ണുവും തമ്മിലുള്ള വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ, സഹോദരി എന്നിവര്‍ക്കൊപ്പം റോസ് മനാറിലെത്തിയതാണ് ഗീത. സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പോലുള്ള പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു.

സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികളും ചടങ്ങനെത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, മഹല്ല് കമ്മിറ്റി, എന്നിവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയും വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടി വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പും ഇട്ടിട്ടുണ്ട്.

ജീവിതത്തിലെ ധന്യമായ ദിവസങ്ങളില്‍ ഒന്നാണിന്ന്. ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകള്‍ക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്പോ മനസ്സ് നിറഞ്ഞ ചാരിതാര്‍ത്ഥ്യമായിരുന്നു.

വര്‍ഷങ്ങള്‍ക് മുന്‍പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും,നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. പന്തലുയര്‍ന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്. ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്‌നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേര്‍ന്ന് നിന്നപ്പോള്‍ സൗഹാര്‍ദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി അത് മാറിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്റെ നാടിന്റെ ഒരുമയുടെയും, കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്. ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണ്.വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകള്‍ എന്നും കുഞ്ഞാലിക്കുട്ടി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+