Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതുവരെ വിദേശത്തുപോയിട്ടില്ലാത്ത അച്ഛനുംഅമ്മയും.. മകന്‍ ജനിച്ചത് ലണ്ടനില്‍! എന്നാൽ സംഭവമിങ്ങനെ

രമാദേവി എന്ന സോണി ഡാനിയേലിന്റെ മകന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഇദ്ദേഹം ജനിച്ചത് ലണ്ടനിലാണെന്ന് ഉള്ളത്

malappuram

മലപ്പുറം : ഒരു വ്യക്തിയെ സംബന്ധിച്ച് ജനന സർട്ടിഫിക്കറ്റ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ തന്നെയാണ്.
എന്നാൽ ഇത്തരത്തിൽ പ്രധാനപ്പെട്ട രേഖയിൽ തന്നെ തെറ്റുകൾ വന്നാലോ. അത്തരത്തിൽ ‌ വന്ന തെറ്റുമൂലം ഇതു വരെ വിദേശത്ത് പോകാത്ത മാതാപിതാക്കളുടെ മകന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ലണ്ടൻ ആയി.

രമാദേവി എന്ന സോണി ഡാനിയേലിന്റെ മകന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഇദ്ദേഹം ജനിച്ചത് ലണ്ടനിലാണെന്ന് ഉള്ളത്. മലപ്പുറം പെരിന്തൽമണ്ണയിലെ വാടക വീട്ടിലാണ് 38 വർഷം മുമ്പ് മകൻ ജനിച്ചതെന്ന് ഈ അമ്മ പറയുന്നത്. എന്നാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ തിരുത്താൻ തടസങ്ങളുണ്ടെന്നാണ് മുനിസിപ്പാലിറ്റി അധികൃതർ പറയുന്നത്. ആകെ ദുരിതത്തിലായിരിക്കുകയാണ് ഇവർ...

ജനിച്ചത് പെരുന്തൽമണ്ണയിൽ...

ജനിച്ചത് പെരുന്തൽമണ്ണയിൽ...

ഇവരുടെ ഏക മകന്‍ റോണി എം.ഡി കുറച്ചു വര്‍ഷങ്ങളായി ഖത്തറിൽ ആണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാൽ അപ്പോഴാണ് സർട്ടിഫിക്കറ്റിൽ ലണ്ടനിലാണ് മകൻ ജനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം1-1-1985 എന്നാണ്. ജനന സ്ഥലം ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു.

വിദേശത്തുപോകാത്ത മാതാപിതാക്കൾ..

വിദേശത്തുപോകാത്ത മാതാപിതാക്കൾ..

2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു.എന്നാല്‍ ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം.

ആകെ ആശങ്ക..

ആകെ ആശങ്ക..

ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി.എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്.പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പെരുന്തൽമണ്ണ എങ്ങനെ ലണ്ടൻ ആയി...

പെരുന്തൽമണ്ണ എങ്ങനെ ലണ്ടൻ ആയി...

വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തിരുത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്റ്റാര്‍ ആണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.പാസ്പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യും എന്നാണ് അമ്മ ചോദിക്കുന്നത്. അനുകൂലമായിട്ടുള്ള തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഖറത്തറിലുള്ള മകന്‍ റോണി എം.ഡി ‌വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+