മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വിടി രമയെ അവഹേളിച്ചെന്ന് പരാതി; സംഭവം മലയാളം സർവ്വകലാശാലയിൽ വെച്ച്, പരാതിയുമായി ബിജെപി, പൊന്നാനിയിലെ ഫലം അപ്രതീക്ഷിതമാകുമെന്ന് രമ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ.വിടി രമയെ മലയാള സര്‍വ്വകലാശാലയില്‍ വച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ അവഹേളിച്ച് അപമാനിച്ചു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംങ്ങ് സഹിതം തിരൂര്‍ പോലീസില്‍ ബിജെപി പരാതി നല്‍കി. അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മത് റാഫിയാണ് അദ്ദേഹത്തിന്റെ ക്യാബിനില്‍ എത്തിയ രമയോട് സംസ്‌കാര ശൂന്യമായി സംസാരിച്ച് പുറത്തു പോകാന്‍ പറഞ്ഞത്.

<strong>അതും പൊളിഞ്ഞു... ഭക്തരുടെ കള്ളപ്രചരണത്തെ തെളിവുകളോടെ പൊളിച്ച് ആള്‍ട്ട് ന്യൂസ്, മോദി ആപ്പിളിന് നരേന്ദ്ര മോദിയുമായി ബന്ധമില്ല</strong>അതും പൊളിഞ്ഞു... ഭക്തരുടെ കള്ളപ്രചരണത്തെ തെളിവുകളോടെ പൊളിച്ച് ആള്‍ട്ട് ന്യൂസ്, മോദി ആപ്പിളിന് നരേന്ദ്ര മോദിയുമായി ബന്ധമില്ല

അവഹേളനത്തില്‍ ദു:ഖമുണ്ടെന്നും വിദ്യാര്‍ത്ഥികളെ സംസ്‌കാരം പഠിപ്പിക്കേണ്ട അദ്ധ്യാപകന്‍ തന്നെ സംസ്‌കാര ശൂന്യനായാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് സംസ്‌കാരത്തില്‍ അവബോധമുള്ളവരായിത്തീരുകയെന്നും സംഭവത്തോട് രമ പ്രതികരിച്ചു. പട്ടാമ്പി കോളേജില്‍ 30 വര്‍ഷം അദ്ധ്യാപികയായ താന്‍ വിദ്യാര്‍ത്ഥികളോടോ സഹ അദ്ധ്യാപകരോടോ തന്നെ സന്ദര്‍ശിക്കുന്നവരോടോ ഇന്നുവരെ സംസ്‌കാര ശൂന്യമായി സംസാരിച്ചിട്ടില്ലെന്നും മലയാള സര്‍വ്വകലാശാലയില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം വിദ്യാഭ്യാസ മേഖലയിലെ ശോച്യാവസ്ഥയുടെ ഏക ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.

VT Rama

മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് തിരൂരിലെ പ്രചരണത്തിന് തുടക്കം കുറിക്കാന്‍ മലയാള സര്‍വകലാശാലയിലെത്തിയത്. അനുവാദം വാങ്ങി വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോളിനെ കണ്ടു. അതിനു ശേഷം ലൈബ്രറി സന്ദര്‍ശിച്ച ശേഷമാണ് അസിസ്റ്റന്റ് പ്രൊഫസറെ കണ്ടത്. ഇത് ഗുജറാത്ത് അല്ലെന്നു മനസ്സിലാക്കണമെന്നു പറഞ്ഞു കൊണ്ടായിരുന്നു അവഹേളനത്തിന് തുടക്കമിട്ടത്. ഒടുവില്‍ രമയോട് ഗറ്റ് ഔട്ടും പറഞ്ഞു.ഉടനെ വൈസ് ചാന്‍സലറും ഉദ്യോഗസ്ഥരും ഓടിയെത്തി.അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു.

രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മാത്രം നടക്കുന്ന പൊന്നാനിയില്‍ ഇത്തവണ അപ്രതീക്ഷിത ഫലമാവും സംഭവിക്കാന്‍ പോകുന്നതെന്നും വനിതകളുടേയും വികസനം കാംക്ഷിക്കുന്നവരുടേയും ശക്തമായ പിന്തുണ തനിക്കുണ്ടെന്നും എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി പ്രൊഫ: വി.ടി.രമ .പൊന്നാനിക്കാരിയായ തനിക്ക് മണ്ഡലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ വ്യക്തമായി അറിയാമെന്നും മീററ് ദി പ്രസ്സ് പരിപാടിയില്‍ അവര്‍ പറഞ്ഞു .നരേന്ദ്ര മോദി സര്‍ക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ആശ്രയമായി കൊണ്ടുവന്ന മുന്നൂറിലേറെ പദ്ധതികള്‍ ജനങ്ങള്‍ക്കു ലഭിക്കാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാണിച്ചു.

ചില പദ്ധതികള്‍ ലേബല്‍ മാററിയാണ് ജനങ്ങളിലെത്തിച്ചത്.തൊഴിലുറപ്പിന് പോകുന്നവരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചത് അടക്കമുള്ള പദ്ധതികള്‍ നരേന്ദ്ര മോദി രാജ്യത്തിനു കൊണ്ടുവന്നതാണ്.പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്നോളം യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. തീരമേഖലയിലെ മത്സ്യതൊഴിലാളി കുടുബങ്ങള്‍ക്ക് അവരുടെ ജീവിത നിലവാരവും തൊഴില്‍ മേന്‍മയും ഉയര്‍ത്തുവാന്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള മത്സ്യസംസ്‌കരണ കയറ്റുമതി ഫാക്ടറി തുടങ്ങുന്നത് അടക്കമുള്ള വികസന പദ്ധതികള്‍ തുടങ്ങേണ്ടതായിരുന്നു. ഗുരുവായൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

103 കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നു പോലും പൊന്നാനി മണ്ഡലത്തിനു ലഭ്യമാക്കാന്‍ എം.പി ശ്രമിച്ചിട്ടില്ല. സ്ത്രീ സുരക്ഷ, മണ്ഡലത്തിന്റെ സമഗ്ര വികസനം എന്നിവയാണ് എന്‍. ഡി.എ.ജനങ്ങളുടെ മുമ്പാകെ വെക്കുന്നത്.പ്രതിരോധത്തിന്റെ ചുമതല മുതല്‍ വിദേശ നയം വരെ സ്ത്രീകളുടെ കൈകളില്‍ ഭദ്രമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചക്കായുള്ള പിന്തുണ പാഴായി പോവില്ലെന്നു ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.പൊന്നാനി മണ്ഡലത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാവുമെന്നും അവര്‍ പറഞ്ഞു. തിരൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രശാന്ത് നിലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു.

Malappuram
English summary
Ponnani NDA candidate VT Rama defamed by proffesor in Malayalam University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X