മങ്കടയിൽ വസ്തു തർക്കം; ഭാര്യയെ വെട്ടി ഭർത്താവ്; മകൻ ഗുരുതരാവസ്ഥയിൽ
മങ്കടയിൽ വസ്തു തർക്കം; ഭാര്യയെ വെട്ടി ഭർത്താവ്; മകൻ ഗുരുതരാവസ്ഥയിൽ
മലപ്പുറം: ഭാര്യരും ഭർത്താവും തമ്മിൽ വാക്ക് തർക്കത്തിൽ ഭാര്യ വെട്ടേറ്റ് മരണപ്പെട്ടു. മലപ്പുറം മങ്കടയിലാണ് സംഭവം നടത്തത്. ഇവരുടെ മകന് ഗുരുതര പരുക്കുകൾ ഉണ്ടെന്ന് വിവരം. സംഭവത്തെ തുടർന്ന് 62 വയസ്സുകാരനായ ഭർത്താവ് മൊയ്തീനെ കൊളത്തൂർ പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തു. മങ്കട പുഴക്കാട്ടിരി മണ്ണുംകുളം കുറ്റിക്കാട്ടിൽ സുലൈഖയാണ് മരിച്ചത്. 54 വയസ്സുണ്ട്.
തന്റെ ഉമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകൻ സാദിഖി ഗുരുതര പരുക്കുകളോടെ മാലാപറമ്പ് എം ഇ എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 36 വയസ്സുണ്ട് ഇയാൾക്ക്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മണ്ണുംകുളത്തെ വീട്ടിനകത്തുവച്ചാണ് സുലൈഖയ്ക്ക് വെട്ടേറ്റത്. മൊയ്തീനും സുലൈഖയും പേരക്കുട്ടിയും മാത്രമാണ് സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന മകൻ സാദിഖ് ബഹളം കേട്ട് വീട്ടിലേയ്ക്ക് ഓടിയെത്തി. ഇയാൾ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും കൈക്ക് വെട്ടേറ്റു. ഇരുവരും തമ്മിലുളള സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലാസിന്റെ പ്രാഥമിക നിഗമനം.
മൊയ്തീന്റെ പേരിലുള്ള 35 സെന്റ് സ്ഥലവും വീടും വിൽക്കാൻ ശ്രമിച്ചത് ഭാര്യയും മകനും എതിർത്തതാണ് വിരോധത്തിനും വേട്ടേറ്റതിനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ ഡി വൈ എസ് പി യുടെ ചുമതലയുള്ള സാജു കെ.ഏബ്രഹാം, കൊളത്തൂർ സി ഐ എ. സജിത് എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. സുലൈഖയുടെ മൃതദേഹം ഇന്നു കബറടക്കും. മക്കൾ: ജസീന, സാദിഖ്, സഫീന, മരുമക്കൾ: ഗഫൂർ (മണ്ണുംകുളം), സലാം (കടുങ്ങപുരം), ജുബൈരിയ്യ(വഴിപ്പാറ).
അതേസമയം, ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ നടന്നിരുന്നു. മദ്യപിച്ച് ലക്കു കെട്ട മകന്റെ മദ്യ ലഹരിയിൽ തിരുവനന്തപുരം കരയ്ക്കാമണ്ഡപം സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന വള്ളക്കടവ് സ്വദേശിയായ ഏലിയാസ് കൊല്ലപ്പെട്ടിരുന്നു. 80 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ടക വീട്ടിലായിരുന്നു ഏലിയാസ് താമസിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലേയ്ക്കെത്തിയ മകൻ ക്ലീറ്റസ് അച്ഛനെ കുത്തി കൊല്ലുകയായിരുന്നു. 52 വയസ്സാണ് ക്ലീറ്റസിന്. സംഭവ സ്ഥലത്ത് വെയ്ച്ചു തന്നെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് ഒറ്റ മുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഇവർ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. വെള്ളിയാഴ്ച രാത്രിയിലും ഇവർ തമ്മിൽ പരസ്പരം മദ്യ ലഹരിയിൽ തമ്മിലടി ഉണ്ടായി.
വെളളിയാഴ്ച അർദ്ധരാത്രി അയൽക്കാരെ വിളിച്ച് ക്ലീറ്റസ് ഫോണിൽ പറഞ്ഞതിങ്ങനെ; " അച്ഛൻ തറയിൽ കുനിഞ്ഞിരിക്കുകയാണ് ഒന്നും മിണ്ടാൻ തയ്യാറാകുന്നില്ല. വീട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് എത്തണം" എന്നാൽ, വീട്ടിലേയ്ക്ക് എത്തിയ അയൽക്കാർ കണ്ടത് ക്ലീറ്റസ് തറയിൽ കെട്ടി നിന്ന രക്തം തുടച്ച് വൃത്തിയാക്കുന്ന കാഴ്ചയാണ്. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു. സംഭവത്തിൽ സംശയം തോന്നിയ അയൽ വാസികൾ നേമം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സഹായത്തോടെ ഏലിയാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.












Click it and Unblock the Notifications