• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ മറുപടി

  • By Desk

മലപ്പുറം: പ്രായപൂര്‍ത്തിയാകാതെ നടന്ന എല്ലാ വിവാഹങ്ങളും കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം ബന്ധുക്കള്‍ ആരെങ്കിലും വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാത്ത പക്ഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന് വിവരാവകാശ നിയമമനുസരിച്ച് മറുപടി ലഭിച്ചു. ഹിന്ദു വിവാഹ റജിസ്ട്രാര്‍ ജനറലും വിവാഹ (പൊതു) മുഖ്യ റജിസ്ട്രാര്‍ ജനറലുമായ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നാണ് വിവരം നല്‍കിയത്. രണ്ടായിരത്തി ആറിലെ ശൈശവ വിവാഹ നിരോധന ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം വിവാഹത്തിന് പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയായിരിക്കേണ്ടതാണ്. എന്നാല്‍ 2013 ജൂണ്‍ 27 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായം പരിഗണിക്കാതെ പഞ്ചായത്ത് ശിഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ റജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ സംവിധാനമുണ്ട്.

വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രി

വിവാഹം നടന്നതിന്റെ തെളിവായി മതാധികാരസ്ഥാപന സാക്ഷ്യപത്രമോ എം.പി., എം.എല്‍.എ., പഞ്ചായത്ത് / നഗരസഭാംഗങ്ങള്‍, ഗസറ്റഡ് ഓഫീസര്‍ എന്നിവരാരെങ്കിലും സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനമോ, ജനന തിയ്യതി തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി., ഡ്രൈവിംങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയും ഹാജരാക്കാവുന്നതാണ്.

പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ നിലവില്‍ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. വിദേശജോലിക്ക് പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പേര് ഉള്‍പെടുത്തുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നുണ്ട്. ഇതിന് പരിഹാരമാണ് കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന്റെ അപേക്ഷയില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. അതേ സമയം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ ശിശുസംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തല ശിശുസംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളുടെ അവകാശം ഉറപ്പ് വരുത്താനും ചൂഷണം തടയാനുമായി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ചില പഞ്ചായത്തുകളില്‍ കാര്യക്ഷമമല്ലെന്ന് യോഗം വിലയിരുത്തി.

പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തലത്തിലാണ് ശിശു സംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ നേരിടുന്ന ചൂഷണം, ലഹരി ഉപയോഗം, അവകാശം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും പ്രശ്‌നങ്ങള്‍ വിലയിരുത്തുകയുമാണ് സമിതികളുടെ ലക്ഷ്യം. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ആവിഷ്‌ക്കരിച്ച സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബാല സംരക്ഷണ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. ബാല സംരക്ഷണ കമ്മിറ്റികള്‍ പഞ്ചായത്ത് ബ്ലോക്ക് തലങ്ങളില്‍ കൃത്യമായ ഇടവളകളില്‍ കൂടുന്നതിനും ആവശ്യമായ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റുമാരും ഐ.സി.ഡി.എസ് പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ പ്രസിഡന്റുമാരും സൂപ്പര്‍വൈസര്‍മാരും ബാലസംരക്ഷണ കമ്മറ്റികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സക്കീന പല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, എ.കെ അബ്ദു റഹിമാന്‍ എന്നിവരും ഗ്രാമ പഞ്ചായത്ത് അസോസിയോഷന്‍ പ്രതിനിധി എ.കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Malappuram

English summary
RTI reply on register marriage before 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X