9 സെന്റിമീറ്റർ നീളമുള്ള ആണികൾ തലകൊണ്ട് അടിച്ചിറക്കാൻ സൈതലവിക്ക് വേണ്ടി വന്നത് 59 സെക്കന്റ്
മലപ്പുറം: ഒമ്പത് സെന്റീമീറ്റര്‍ വരുന്ന 20 ആണികള്‍ 59സെക്കറ്റില്‍ തലകൊണ്ട് അടിച്ചിറക്കി ഗിന്നസ് റെക്കോഡ് തകര്‍ത്ത ആനക്കര സൈതലവിക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റും മെഡലും മന്ത്രി കെടി ജലീല്‍ സമ്മാനിച്ചു. ഒമ്പത് സെന്റീമീറ്റര്‍ വരുന്ന 20 ആണികള്‍ 59 സെക്കറ്റില്‍ തല കൊണ്ട് അടിച്ചിറക്കിക്കൊണ്ടാണ് പുതിയ സെയ്തലവി പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ഐഡിഎസ്ഡികെ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്ട്സ് അക്കാദമിയുടെ കീഴില്‍ 2019 ഫെബ്രുവരി മൂന്നിന് കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വേള്‍ഡ് ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചത്.
ഗസറ്റഡ് ഓഫീസര്‍മാരുടെ മുന്നില്‍ നടത്തിയ പ്രകടനം പിന്നീട് ഗിന്നസ് വേള്‍ഡ് റിക്കോസിന്റെ ഹെഡ് ഓഫീസായ ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. 60 സെക്കന്റില്‍ 12 ആണികള്‍ എന്ന യുഎസ് പൗരന്റെ ക്കോര്‍ഡ് മറികടന്നാണ് സൈതലവി റെക്കോഡ് സൃഷ്ടിച്ചത്.ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ച് അയച്ചുനല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലും മന്ത്രി കെ ടി ജലീല്‍ സെയ്തലിവിക്ക് സമ്മാനിച്ചു. സൈതലവിയും മകനും നേരത്തെയും പല അഭ്യസ്ത വിദ്യകള്‍ കാണിച്ചിരുന്നു. സെയ്തലവിയുടെ മകനും മറ്റൊരു ഇനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടിണ്ട്,

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരേ ദിവസം ഗിന്നസ് ബുക്ക് റെക്കോഡുമായി സെയ്തലവിയും മകനും ശ്രദ്ധേയരായിരുന്നു. ഒരു ഇനം ഒരുമിച്ച് അവതരിപ്പിച്ചാണ് ഇവര്‍ റെക്കോഡ് പുസ്തകത്തിലിടം പിടിച്ചത്. പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശി കൊള്ളാട്ടുവളപ്പില് ഡോ. ഗിന്നസ് സെയ്തലവിയും മകന് പതിനാലുകാരനായ മുഹമ്മദ് അജിസലുമാണ് റെക്കോഡുകാര്‍. 2016ല്‍ മോസ്റ്റ് ലെയേര്‍ഡ് ബെഡ് ഓഫ് നെയില്‍സ് എന്ന പരിപാടിയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിദ്യാര്‍ഥിയാണ് മുഹമ്മദ് അജിസല്‍.
സെയ്തലവി മകനും ശിഷ്യനുമായ, ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അജിസലിനെ പലകയില്‍ തറച്ച ആണിയില്‍ മലര്‍ത്തി കിടത്തി. ഇതിനുശേഷം മകന്റെ വയറിന് മുകളില്‍ തണ്ണിമത്തന് വച്ച് 56 സെക്കന്‍ഡുകൊണ്ട് 54 തണ്ണിമത്തന് വാളുകൊണ്ട് രണ്ടായി വെട്ടി മാറ്റിയാണ് റെക്കോഡ് നേടിയത്. നേരത്തെ 56 സെക്കന്‍ഡുകൊണ്ട് 37 തണ്ണിമത്തന് വെട്ടിമാറ്റി സൈതലവി റെക്കോഡ് സ്ഥാപിച്ചിരുന്നു. ഇതിനുംമുമ്പ് സൈതലവി തലകൊണ്ട് മരപ്പലകയില്‍ ഇരുപത് ആണികള്‍ അടിച്ചുകയറ്റിയും റെക്കോഡ് നേടിയിരുന്നു. പലകയില്‍ ആണി തറച്ച് ഒന്നിനുമുകളില്‍ ഒന്നായി ഏഴുപേരെ അതിനുമുകളില്‍ കിടത്തിയും റെക്കോഡ് നേടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications