മൂന്ന് വര്‍ഷത്തെ പീഡനം; കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായി; മലപ്പുറം പോക്‌സോ കേസില്‍ ഞെട്ടിക്കുന്ന വിവരം
കുട്ടി മാനസിക സമര്‍ദ്ദത്തിലായ വിവരം അധ്യാപകര്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്.

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ അയല്‍വാസിയായ അധ്യാപകന്‍ 2019 മുതല്‍ പീഡനത്തിനിരയാക്കി വരികയാണെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടി മാനസിക സമ്മര്‍ദ്ദിത്തിന് ഇരയായതോടെ അധ്യാപകരോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചെമ്മന്‍കടവ് സ്വദേശിയായ ബഷീറിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടിരുന്നു. ഇതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ തേടി കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. ഇതോടെയാണ് കുട്ടി എല്ലാ കാര്യവും തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മലപ്പുറം സി ഐ ജോബി തോമസിന്റെ നേതൃത്വത്തില്‍ എ എസ് ഐ കെ എന്‍ തുളസി. സി പി ഒഹാരിസ്, എസ് സി പി ഒ സുഷമ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടയിരുന്നത്. പ്രതിയെ ഇപ്പോള്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, മലപ്പുറത്ത് തന്നെ പത്ത് വയസുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും ചുമത്തി. 2016ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയെ പല തവണ പീഡിപ്പിച്ച ആബ്ദുള്‍ ഖാദര്‍ എന്നയാളെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്.
2016ല്‍ കരുവാരകുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. ഇതിനിടെ മലപ്പുറത്ത് മറ്റൊരു പോക്‌സോ കേസിലും കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മലപ്പുറം വേങ്ങരയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ 27ന് ജഡ്ജി കെ രാജേഷ് പറയും. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കല്‍ വീട്ടില്‍ സുജിത് (29) ആണ് പ്രതി.
2014ല്‍ സ്‌കൂളില്ലാത്ത ദിവസം ബന്ധുവിന്റെ സുഹൃത്ത് കൂടിയായ പ്രതി ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി പോക്‌സോ കേസുകളിലാണ് മഞ്ചേരി കോടതി വിധി പറഞ്ഞത്.












Click it and Unblock the Notifications