Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദല്‍ പാര്‍ട്ടികളുള്ള സംസ്ഥാനമാണ് കേരളം; കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് സുന്നി നേതാവ്

കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഉത്തരേന്ത്യന്‍ മോഡലില്‍ ഗിഫ്റ്റ് ഫോര്‍ ഗ്രാന്റഡ് അല്ലെന്ന് സത്താര്‍ പന്തല്ലൂര്‍ ഓര്‍മിപ്പിക്കുന്നു

s

കോഴിക്കോട്: ഛത്തീസ്ഗഡിലെ റായ്പൂരിലായിരുന്നു ഇത്തവണ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. പരിപാടിയോട് അനുബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ പരസ്യം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് എസ്‌കെ എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സത്താര്‍ പന്തല്ലൂര്‍. അബുല്‍ കലാം ആസാദിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തതാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

കോണ്‍ഗ്രസ് വിട്ടുപോയ സുഭാഷ് ചന്ദ്ര ബോബ്, ബാബ സാഹിബ് അംബേദ്കര്‍, കോണ്‍ഗ്രസിന് വലിയ തിരിച്ചടിക്ക് കാരണക്കാരനായ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു എന്നിവരുടെ ചിത്രങ്ങളെല്ലാം പരസ്യത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലും പാര്‍ട്ടിക്ക് വേണ്ടി സുപ്രധാന സംഭാവനകള്‍ ചെയ്ത അബുല്‍ കലാം ആസാദിനെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട് എന്നാണ് സത്താര്‍ പന്തല്ലൂരിന്റെ ചോദ്യം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്‌റു, പട്ടേല്‍, ആസാദ് ശ്രേണിയിലായിരുന്നു. എന്നാല്‍ എഐസിസി പ്ലീനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി നല്‍കിയ പരസ്യത്തില്‍ മൗലാന അബുല്‍ കലാം ആസാദ് ഇല്ല. കോണ്‍ഗ്രസ് വിട്ടുപോയ നേതാജിയും, അംബേദ്ക്കറും തൊട്ട് ആ പാര്‍ട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹറാവു വരെ ഇടം പിടിച്ച പരസ്യത്തില്‍ ആസാദില്ലാതെ പോയത് എന്ത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.

ഐ. സി. എച്ച്. ആറിന്റെ പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയ സംഘ് പരിവാര്‍ മനസ്സ് കോണ്‍ഗ്രസിനകത്തും സജീവമാണോ ?
രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ സമ്പൂര്‍ണ്ണമായി തഴഞ്ഞ് മുന്നോട്ട് പോകുന്ന ബിജെപിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോണ്‍ഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ല.

കേരളത്തിലെ നീണ്ട നേതൃനിര ഹിന്ദിയിലും, ഇംഗ്ലീഷിലുമെല്ലാം പ്രസംഗിച്ച് പ്ലീനത്തില്‍ സജീവമായിരുന്നു. അവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം, മലബാറിലെ ശരാശരി മുസ് ലിം വോട്ടു വിഹിതം നാല്‍പത് ശതമാനവും, കേരളമാകെ അതു മുപ്പത് ശതമാനവുമാണ്. ഉത്തരേന്ത്യന്‍ മോഡലില്‍ അത് 'ഗിഫ്റ്റ് ഫോര്‍ ഗ്രാന്റഡ്' അല്ല. ബിജെപിയല്ലാത്ത ആള്‍ട്ടര്‍നേറ്റീവുകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുമ്പോള്‍ മൗനം പാലിക്കുന്നതിനെ ആത്മഹത്യ എന്നും വിളിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+