ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി; മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് ആദ്യ ഡോക്ടറായി സുല്‍ഫത്ത്
മലപ്പുറം: വര്‍ഷങ്ങളായി കണ്ട സ്വപ്‌നം നേടിയെടുക്കുക ഏതൊരാളുടെയും ആഗ്രഹമായിരിക്കും. എന്നാല്‍ സുല്‍ഫത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ആ നേട്ടത്തിനൊപ്പം വഴിമാറിയത് ഒരുപാട് റെക്കോര്‍ഡുകളാണ്. പൊന്നാനി കടലോരത്ത് നിന്നും ഡോക്ടറാവുന്നത് സ്വപ്‌ന കണ്ട പെണ്‍കുട്ടി ഇന്ന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറാണ് സുല്‍ഫത്ത്. പൊന്നാനി കടപ്പുറത്തിന് ഇത് ആഘോഷങ്ങളുടെ ദിവസമാണ്. അവര്‍ക്കിടയില്‍ നിന്നാണ് ഒരു ഡോക്ടര്‍ ഉണ്ടായിരിക്കുന്നത്. സുല്‍ഫത്തിന് പറയാന്‍ നേട്ടങ്ങള്‍ ഒരുപാടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

മത്സ്യത്തൊഴിലാളിയായ ലത്തീഫിന്റെയും ലൈലയുടെയും മൂന്ന് മക്കളില്‍ മൂത്തവളാണ് സുല്‍ഫത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ആദ്യ യുവതിയാണ് സുല്‍ഫത്ത്. ഈ നേട്ടത്തിലേക്ക് സുല്‍ഫത്ത് ഓരോ ക്ലാസിലും മികവ് കാണിച്ചത്. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയായിരുന്നു സുല്‍ഫത്ത് വിജയം നേടിയത്. ഇതോടെയാണ് ഡോക്ടറാവണമെന്നുള്ള ആഗ്രഹം വന്നത്. എന്നാല്‍ ആകെയുള്ള പേടി പഠന ചെലവായിരുന്നു.

സുല്‍ഫത്തിന്റെ പഠന ചെലവ് വെറും മത്സ്യത്തൊഴിലാളിയായ പിതാവിന് താങ്ങാനാവുമോ എന്ന ആശങ്ക മനസ്സിലുണ്ടായിരുന്നു. അവിടെയും പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തം കഴിവില്‍ സുല്‍ത്തഫത്ത് ഉറച്ച് വിശ്വസിച്ചു. നന്നായി പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനായി ശ്രമം. ആത്മാര്‍ത്ഥമായി അതിനുള്ള ശ്രമം തുടങ്ങി. പ്ലസ്ടുവിന് സയന്‍സ് എടുത്ത് പഠിച്ചു. ഇതിനൊപ്പം തന്നെ എന്‍ട്രന്‍സ് പരിശീലനവും കൊണ്ടുപോയി. ഫലം വന്നപ്പോള്‍ സുല്‍ഫത്ത് ഒരിക്കല്‍ കൂടി എല്ലാവരെയും ഞെട്ടിച്ചു. 98.5 ശതമാനമായിരുന്നു മാര്‍ക്ക്.

എന്‍ട്രന്‍സില്‍ സ്വാശ്രയ കോളേജായ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ സീറ്റിലായിരുന്നു. ഫീസടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് സുല്‍ഫത്തിനെ ഡോക്ടറാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. നാട്ടുകാര്‍ പത്താം ക്ലാസിലും, പ്ലസ്ടുവിലും ഉന്നത വിജയം നേടിയപ്പോള്‍ സുല്‍ത്തിനെ ആദരിച്ച ചടങ്ങില്‍ ശ്രീരാമകൃഷ്ണനും എത്തിയിരുന്നു. പണമില്ലെന്ന് കരുതി പഠിപ്പ് മുടക്കേണ്ടെന്ന സ്പീക്കറുടെ വാക്കുകളാണ് സഹായം ചോദിച്ച് വരാനായി സുല്‍ഫത്തിനെ പ്രേരിപ്പിച്ചത്.

11 ലക്ഷം രൂപയായിരുന്നു കെട്ടിവെക്കേണ്ടിയിരുന്നത്. ഇത് സുല്‍ഫത്തിന് കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. ഒബിസി മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഫീസിളവില്ലെന്ന പ്രശ്‌നത്തില്‍ ശ്രീരാമകൃഷ്ണന്‍ സഹായിക്കുകയായിരുന്നു. എസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ആനുകൂല്യം ലഭിച്ചിരുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സ്പീക്കറാണ്. തുടര്‍ന്ന് കാര്യങ്ങള്‍ നടന്നു. ഫീസ് ഷിഷറീസ് വകുപ്പ് വഴി അടയ്ക്കാന്‍ തീരുമാനമായി. രണ്ട് ദിവസം കൊണ്ട് ഉത്തരവിറങ്ങി. സുല്‍ഫത്തിന് മാത്രമല്ല എല്ലാവര്‍ക്കും ഈ ആനുകൂല്യം കിട്ടും.

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് അക്കൗണ്ടിലേക്ക് പണം എത്തിയതോടെ സുല്‍ഫത്ത് പഠനം ആരംഭിച്ചു. ഇപ്പോള്‍ അവര്‍ ഡോക്ടറായിരിക്കുകയാണ്. ആറുമാസത്തെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാം. ഇനി പിജി ചെയ്യാനാണ് തീരുമാനം. അതിന് ശേഷം കാര്‍ഡിയോളജിസ്റ്റായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി തന്നെ സേവനം നടത്താനാണ് സുല്‍ഫത്തിന്റെ തീരുമാനം. സര്‍ക്കാരിനോടുള്ള തന്റെ ആദരവാണിതെന്ന് സുല്‍ഫത്ത് പറയുന്നു. സുല്‍ഫത്തിന്റെ അനിയത്തി നൂറുലിനും ഇതേ പാതയില്‍ ഡോക്ടറാവാനാണ് ആഗ്രഹം. നൂറുല്‍ എന്‍ട്രന്‍സ് എഴുതി ഫലംകാത്തിരിക്കുകയാണ്.












Click it and Unblock the Notifications