കണ്ണുനനയിക്കും ഈ സംഭവം; ബോട്ടപകടത്തില്‍ സെയ്തലവിക്ക് നഷ്ടമായത് കൂടുംബത്തിലെ 11 പേരെ
മലപ്പുറം: താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ കണ്ണീരാണ് എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത്. ദുരന്തം ഏറ്റവും ബാധിക്കപ്പെട്ടൊരു കുടുംബമാണ് സെയ്തലവിയുടേത്. ഒരു പെരുന്നാള്‍ അവധിക്കാലം തന്റെ കുടുംബത്തിനെ ഒന്നാകെ തട്ടിയെടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇയാള്‍.
വീട്ടിലെ പതിനൊന്ന് പേരാണ് ഒറ്റ ദിവസത്തെ ദുരന്തം കൊണ്ട് ഇവര്‍ക്ക് നഷ്ടമായത്. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും നാല് കുട്ടികളും ഇതിലുണ്ട്. എല്ലാം നോക്കി നില്‍ക്കാന്‍ മാത്രമേ പാവം സെയ്തലവിക്ക് സാധിച്ചുള്ളൂ. ഇനി അവശേഷിക്കുന്നത് സെയ്തലവിയും സഹോദരങ്ങളും മാതാവു മാത്രമാണ് വീട്ടിലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം പറയുന്നത്.

ഇക്കഴിഞ്ഞ പെരുന്നാളിന്റെ അവധിക്കായി വീട്ടില്‍ എത്തിച്ചേര്‍ന്നാണ് സെയ്തലവിയുടെ സഹോദരന്‍മാര്‍ അടക്കമുള്ളവര്‍. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. എന്നാല്‍ വരാനിരിക്കുന്നത് കണ്ണീര്‍ ദിനങ്ങളാണ് സെയ്തലവി അറിഞ്ഞതേയില്ല. കുടുംബനാഥനായ സെയ്തലവിയുടെ കുഞ്ഞുവീട്ടിലായിരുന്നു ഇവരെല്ലാം താമസിച്ചത്.
ഞായറാഴ്ച്ച അവധി ദിവസമായത് സഹോദരങ്ങളായ ജാബിര്‍, സിറാജ് എന്നിവരുടെ ഭാര്യമാരും, കുട്ടികളും സഹോദരിയും എല്ലാവരും ചേര്‍ന്ന് തുവല്‍ത്തീരം സന്ദര്‍ശിക്കുകയായിരുന്നു. കുട്ടികളുടെ നിര്‍ബന്ധപ്രകാരമായിരുന്നു ആ സന്ദര്‍ശനമെന്ന് സെയ്തലവി പറയുന്നു. മടങ്ങിപോവുന്നതിന് മുമ്പ് ആഘോഷിക്കാനുള്ള പ്ലാനിലായിരുന്നു ഇവര്‍. പക്ഷേ ഇവരെ കാത്തിരുന്നത് വലിയ ദുരന്തമാണ്.
കുട്ടികള്‍ തങ്ങളുടെ ആഗ്രഹം പറഞ്ഞപ്പോള്‍ സെയ്തലവിക്ക് അത് തള്ളിക്കളയാനാവുമായിരുന്നില്ല. പക്ഷേ കുട്ടികളോടും, സഹോദര ഭാര്യമാരോടും ബോട്ടില്‍ കയറുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അവിടെ അപകടം പതിയിരിപ്പുണ്ടെന്ന് സെയ്തലവിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇതൊന്നും അവര്‍ കേട്ടില്ല. സെയ്തലവി തന്നെയായിരുന്നു കുട്ടികളെയും സഹോദര ഭാര്യമാരെയുമെല്ലാം കട്ടാങ്ങലില്‍ എത്തിച്ചത്.
സെയ്തലവി തിരിച്ച് വീട്ടിലെത്തി കുറച്ച് കഴിഞ്ഞ് ഭാര്യക്ക് ഫോണ്‍ ചെയ്തിരുന്നു. മറുതലയ്ക്കല്‍ നിന്ന് കേട്ട കാര്യങ്ങളില്‍ ഞെട്ടിപ്പോയിരുന്നു അയാള്‍. വലിയൊരു നിലവിളിയായിരുന്നു കേട്ടത്. ബോട്ട് മുങ്ങി കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിച്ച് കൊണ്ടാണ് സെയ്തലവിയെ അറിയിച്ചത്.
സെയ്തലവിക്ക് ശരീരം മരവിച്ച് പോയ നിമിഷമായിരുന്നു അത്. ഉടനെ തന്നെ നാട്ടുകാരെയും കൂട്ടി മിനുട്ടുകള്‍ക്ക് കൊണ്ട് സംഭവസ്ഥലത്തേക്ക് സെയ്തലവി എത്തി. ദാരുണമായിരുന്നു മുന്നിലെ കാഴ്ച്ച. സ്വന്തം മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്. ഒരുപാട് ദൂരത്തായിരുന്നു ബോട്ട്.
അതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രാത്രിയാതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മരിച്ചവരില്‍ സിറാജിന്റെ പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. മൂന്ന് ആണ്‍മക്കളും, മാതാവും, പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേര്‍ മാത്രമാണ് ആ കുടുംബത്തിലിനി അവശേഷിക്കുന്നത്.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പത്ത് പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. നാല്‍പ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. പതിനഞ്ചിലേറെ കുട്ടികളാണ് മരിച്ചവരില്‍ ഉള്ളത്. എട്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications