Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍നിന്നും വീണ്ടും ആരംഭിക്കുന്ന വലിയ വിമാന സര്‍വ്വീസിന്റെ ടിക്കറ്റ് ബുക്കിംങ് തുടങ്ങി, സൗദി എയര്‍ലെന്‍സിന്റെ വലിയ വിമാനം ഡിസംബര്‍ അഞ്ചുമുതല്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും വീണ്ടും ആരംഭിക്കുന്ന വലിയ വിമാന സര്‍വ്വീസിന്റെ ടിക്കറ്റ് ബുക്കിംങ് ആരംഭിച്ചു. ഡസംബര്‍ അഞ്ചു മുതല്‍ കരിപ്പൂരില്‍ നിന്ന് സൗദി അറേബ്യയിലേക്കുളള സൗദി എയര്‍ലെന്‍സിന്റെ ടിക്കറ്റ് ബുക്കിംങാണ് ആരംഭിച്ചത്. ഡിസംബര്‍ 5ന് രാവിലെ 11.30ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുമെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു.

റണ്‍വേ നവീകരണത്തോടനുബന്ധിച്ചാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടച്ചത്. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കാണ് സൗദി എയര്‍ലൈന്റെ തീരുമാനത്തോടെ പരിഹാരമാകുന്നത്.

Karippur

എം പി സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ മാസങ്ങള്‍ നീണ്ട അധ്വാനമാണ് ഫലം കണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യോമയാന മന്ത്രിയുമായും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും, ഡി ജി സി എ ഉന്നത ഉദ്യോഗസ്ഥരുമായും പലവട്ടം നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉപദേശക സമിതി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എം പി കൂട്ടിച്ചേര്‍ത്തു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുമാണ് വലിയ വിമാനം സര്‍വീസ് നടത്തുന്നതോടെ പരിഹാരമാകുന്നത്.

ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് വിമാന ടിക്കറ്റ് ലഭിക്കാന്‍ പ്രായാസമാണെങ്കിലും റിയാദ് സെക്ടറില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നുണ്ട്.ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാലു സര്‍വ്വീസുകളും,റിയാദിലേക്ക് മൂന്ന് സര്‍വ്വീസുകളുമാണ് സൗദി എയര്‍ലെന്‍സ് നടത്തുന്നത്.ഞായര്‍,ചൊവ്വ,വെളളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വ്വീസുകള്‍.തിങ്കള്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വ്വീസുണ്ടാകും.ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി സര്‍വ്വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.ജിദ്ദ സര്‍വ്വീസ് ഇതോടെ കൂടും.ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ആദ്യവിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തുക.ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പറക്കും. റിയാദിലേക്കുളള ആദ്യ സര്‍വ്വീസ് ഡിസംബര്‍ 7ന് വെളളിയാഴ്ച വന്നെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+