മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ സിദ്ധന് വഴങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായി യുവതി, സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുത്തു, രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു തടവിപ്പിച്ചെന്നും പരാതി, സംഭവം മലപ്പുറത്ത്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വ്യാജ സിദ്ധനെ അംഗീകരിക്കാത്തതിന് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായി യുവതിയുടെ പരാതി. കോട്ടക്കല്‍ ചെനക്കല്‍ സ്വദേശി തേക്കുംകാട്ടില്‍ ഹംസയുടെ മകള്‍ ജംഷത് (31 ) ആണ് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

<strong>പൊതുവിതരണ രംഗത്തെ സുവര്‍ണകാലഘട്ടം; കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി പൊതുവിതരണ രംഗത്ത് വിലനിയന്ത്രണം ഉറപ്പാക്കിയെന്ന് മന്ത്രി പി തിലോത്തമൻ</strong>പൊതുവിതരണ രംഗത്തെ സുവര്‍ണകാലഘട്ടം; കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി പൊതുവിതരണ രംഗത്ത് വിലനിയന്ത്രണം ഉറപ്പാക്കിയെന്ന് മന്ത്രി പി തിലോത്തമൻ

കൊണ്ടോട്ടി സ്വദേശിയായ വ്യാജ സിദ്ധന്‍ പറയുന്നതാണ് ഭര്‍ത്താവ് മെഹ്റൂഫും കുടുംബവും അനുസരിക്കുന്നതെന്നും ഇത് അംഗീകരിക്കാത്ത തന്നെ മര്‍ദിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി. അഞ്ചു വര്‍ഷം മുന്‍പ് വെട്ടിച്ചിറ കൂടശ്ശേരിപ്പാറ പട്ടര്‍കല്ലിലുള്ള ഭര്‍തൃ വീട്ടില്‍ സന്ദര്‍ശനം നടത്തിത്തുടങ്ങിയ വ്യാജ സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുത്തെന്നും അദ്ദേഹം പറയുന്നതാണ് വീട്ടുകാര്‍ ചെയ്യുന്നതെന്നും ജംഷത് പറഞ്ഞു.

Jamshath

സിദ്ധന് വഴങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും നിരന്തരം മര്‍ദിക്കുകയാണെന്നും യുവതി പറയുന്നു. പുതിയതായി പണിത വീട്ടില്‍ ഒരു മുറി എല്ലാ സൗകര്യങ്ങളോടെയും സിദ്ധനായി ഭര്‍ത്താവ് ഒരുക്കിയിട്ടുണ്ടെന്നും, കഴിഞ്ഞ തിങ്കളാഴ്ച നടന്ന വീടിന്റെ കുടിയിരിക്കല്‍ സിദ്ധനും സംഘവും പാതിരാത്രിയില്‍ നടത്തിയെന്നും ഈ സമയം ചടങ്ങില്‍ പങ്കെടുക്കാതിരുന്ന തന്നെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും ജംഷത് പറഞ്ഞു.

രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു പിതാവ് തടവിപ്പിച്ചെന്ന് മകന്‍ ഷമ്മാസ് പറഞ്ഞു. അസുഖം വന്നാല്‍ മെഹറൂഫ് മകനെ ഡോക്റ്ററെ കാണിക്കാറില്ലെന്നും സിദ്ധന്റെ അടുത്ത് കൊണ്ടുപോകാറാണെന്നും സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം ഷഹസാദ് അമന്‍ എന്ന പേര് ഷമ്മാസ് എന്നാക്കുകയായിരുന്നെന്നും സിദ്ധന്‍ പറഞ്ഞതനുസരിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും ജംഷത് പറഞ്ഞു. കൈക്കും പുറത്തും പരിക്കേറ്റ ജംഷത് വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വനിതാ കമ്മീഷനിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Malappuram
English summary
The woman complained that her husband and her family were beaten up for not accepting fake siddha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X