മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തപാല്‍ വോട്ടുകള്‍ കാണാതായി; സീല്‍ പൊട്ടിച്ച നിലയില്‍... പെരിന്തല്‍മണ്ണയില്‍ വിവാദം കനക്കും

Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ മാറ്റിവച്ച തപാല്‍ വോട്ടുകള്‍ കാണാതായി. സംശയത്തിന്റെ സാഹചര്യത്തില്‍ മാറ്റിവച്ച വോട്ടുകളാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് മലപ്പുറം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ഇടത് സ്വതന്ത്രന്‍ പികെഎം മുസ്തഫയും തമ്മിലായിരുന്നു പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ കനത്ത മല്‍സരം.

e

തപാല്‍ വോട്ടുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ വേളയില്‍ അത് മാറ്റിവച്ച് ബാക്കി വോട്ടുകള്‍ എണ്ണി. 38 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. ഇത് ചോദ്യം ചെയ്ത് പികെഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ മാറ്റിവച്ച വോട്ടുകള്‍ സൂക്ഷിച്ച പെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണം എന്ന് മുസ്തഫ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി ശരിവച്ചു. തുടര്‍ന്ന് വോട്ടുകള്‍ ഹൈക്കോടതിയിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു.

വിവാഹ വിവാദത്തിന് പിന്നാലെ രാഖി സാവന്ത് അറസ്റ്റില്‍; പുതിയ സംരംഭം തുടങ്ങാനിരിക്കെ, കാരണം ഇതാണ്വിവാഹ വിവാദത്തിന് പിന്നാലെ രാഖി സാവന്ത് അറസ്റ്റില്‍; പുതിയ സംരംഭം തുടങ്ങാനിരിക്കെ, കാരണം ഇതാണ്

ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ വോട്ടുപെട്ടികള്‍ ട്രഷറിയിലെത്തി പരിശോധിച്ചപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു. പിന്നീട് മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയിരുന്ന സാധുവായ വോട്ടുകള്‍ കാണാനില്ലെന്ന് വ്യക്തമായത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരക്കുന്നത്. ഇതോടെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി ഗൗരവമേറി.

നാട്ടിലേക്കാണോ? വേഗം ടിക്കറ്റെടുത്തോ... യുഎഇ നിരക്ക് കുത്തനെ താഴ്ന്നു; പ്രവാസികള്‍ക്ക് സന്തോഷംനാട്ടിലേക്കാണോ? വേഗം ടിക്കറ്റെടുത്തോ... യുഎഇ നിരക്ക് കുത്തനെ താഴ്ന്നു; പ്രവാസികള്‍ക്ക് സന്തോഷം

ട്രഷറിയില്‍ നിന്ന് വോട്ടുപെട്ടി കാണാതായത് എങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതിനിടെയാണ് വോട്ടുകള്‍ കാണാതായി എന്ന പുതിയ വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു. വോട്ടുകള്‍ കാണാതായെങ്കിലും വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ ലഭിച്ചിട്ടുണ്ടെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന് പെട്ടികളിലെ വോട്ടുകളാണ് മാറ്റിവച്ചിരുന്നത്. 348 വോട്ടുകള്‍ മാറ്റിവച്ചു എന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഇവ കാണാതായതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന നിഗമനത്തിലാണ് പാര്‍ട്ടികള്‍. എന്നാല്‍ ചില ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണ്ടി വരും. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 വോട്ടുകലാണ് അന്നത്തെ സബ് കളക്ടര്‍ അസാധുവാക്കിയത്. സബ് കളക്ടറായിരുന്നു മണ്ഡലത്തിലെ വരണാധികാരി.

Malappuram
English summary
Vote Box Missing for Perinthalmanna Assembly Election; Sub Collector Reports Submits in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X