ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ; മുമ്പില്ലാത്ത വിധം നോട്ടും നാണയങ്ങളുമെത്തിയതായി കമ്മീഷണര്‍
കൊച്ചി: ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ. കാണിക്ക എണ്ണലിൻറെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി. മുമ്പില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണർ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്.
കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ പറഞ്ഞു. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോ എന്ന് അറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. വിഷയം ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന വരുമാനം ആണ് ഇത്തവണ ലഭിച്ചത്.

ഇതിനു മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപയായിരുന്നു. കാണിക്കയും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അതികമായി നിയോഗിച്ചിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വരുമാനം ആണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചത്.
അലക്‌സയെ ബെഡ്‌റൂമിൽ കയറ്റിയാൽ പണികിട്ടും; രഹസ്യമൊക്കെ പരസ്യമാകും
കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വിൽപനയിലൂടെ 141 കോടി രൂപയും വരുമാനം ആണ്കിട്ടി. നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പം, അരവണ വിൽപ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു.
കൊവിഡ് സാഹചര്യങ്ങളാൽ നിയന്ത്രങ്ങളേർപ്പെടുത്തിയ കഴിഞ്ഞ രണ്ടു സീസനിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. ആകെയുള്ള 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡല കാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വിൽപ്പനയിൽ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയും ആണ് ദേവസ്വത്തിന് ലഭിച്ചത്.
2019 ൽ 270 കോടി ആയിരുന്നു ശബരിമലയിലെ വരുമാനം. എന്നാൽ 2021 ൽ കൊവിഡ് പ്രതിസന്ധി നില നിൽക്കുന്ന സമയത്ത് 21 കോടി രൂപ മാത്രമായിരുന്നു ശബരിമല വരുമാനം.












Click it and Unblock the Notifications