Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയത്തില്‍നിന്നും പിന്‍മാറാന്‍ 20വയസ്സുകാരന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂര പീഡനം, തലകീഴായി തൂക്കിയിട്ടു, കാല്‍പാദം പൊള്ളിച്ചു, ഇരുമ്പുവടികൊണ്ട് അടിച്ചു, കത്തികൊണ്ടു ശരീരം വരഞ്ഞു... കൈ കാലുകളുടെ എല്ല് പൊട്ടിയ യുവാവ് ആശുപത്രിയില്‍, മലപ്പുറത്ത് നടന്നത് നടുക്കുന്ന ക്രൂരത!!

മലപ്പുറം: പ്രണയത്തില്‍നിന്നും പിന്‍മാറാന്‍ 20വയസ്സുകാരന് ക്രൂര പീഡനം. മലപ്പുറം പെരിന്തല്‍മണ്ണയില്‍വെച്ചാണ് യുവാവിന് പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ പീഡനം ഏറ്റത്. മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ക്രൂരമായ പീഡനം.പെരിന്തല്‍മണ്ണ പാതായ്ക്കര ചുണ്ടപറ്റ നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്.

ഒഴിഞ്ഞ വീട്ടിലേക്കുകൊണ്ടുപോയി കാല്‍മേല്‍പ്പോട്ട് കെട്ടിത്തൂക്കിയായിരുന്നു പീഡനമെന്ന് യുവാവ് മൊഴി നല്‍കി. തലകീഴായി കെട്ടിത്തൂക്കിയ ശേഷം കാല്‍പാദം തീകൊണ്ടുപൊള്ളിക്കുകയും ഇരുമ്പു വടികൊണ്ടു അടിക്കുകയും ചെയ്തു, തുടര്‍ന്ന് ശരീരത്തില്‍ കത്തിക്കൊണ്ടരിഞ്ഞു. ക്രൂരതമാറാതെ മലമുകളിലേക്ക് വാഹനത്തികൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.

ക്രൂര പീഡനം

ക്രൂര പീഡനം

പ്രണയത്തില്‍നിന്നും പിന്‍മാറാന്‍ 20വയസ്സുകാന് ഏറ്റത് ക്രൂര പീഡനമാണ്. മര്‍ദിച്ചത് പെണ്‍കുട്ടിയുടെ ബന്ധുക്കളെന്ന് യുവാവ് പെരിന്തല്‍മണ്ണ പോലീസിന് മൊഴി നല്‍കി. നൗഷാദ് അലിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തിയ ശേഷം ആദ്യം റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് തലകീഴായി കെട്ടിത്തൂക്കി ഒഴിഞ്ഞ വീട്ടില്‍വെച്ചു ക്രൂര പീഡനം നടത്തിയത്.

രക്തം വാർന്നൊഴുകി

രക്തം വാർന്നൊഴുകി

നാഷിദ് അലിയുടെ കയ്യിന്റേയും കാലിന്റേയും എല്ലുകള്‍ക്ക് പൊട്ടുണ്ട്, കയ്യിന്റെ മുട്ടിന്റെ ഭാഗത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി രക്തം വാര്‍ന്നൊഴുകുന്ന രീതിയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ യുവാവ് തട്ടിക്കൊണ്ടുപോയ ശേഷം 12മണിയോടെയാണ് വിട്ടത്. ഇതുവരെയുള്ള അഞ്ചുമണിക്കൂറോളം ക്രൂരമായ പീഡനമേറ്റതാണ് യുവാവിന്റെ മൊഴി.

രണ്ട് മാസം പൂർണ്ണ വിശ്രമം

രണ്ട് മാസം പൂർണ്ണ വിശ്രമം

വലമ്പൂര്‍ എറാന്തോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായിരുന്നു. തുടര്‍ന്ന് സഹോദരനാണ് നാഷിദ് അലിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ക്രൂരമായ പീഡനമാണ് ഏറ്റിട്ടുള്ളതെന്നും രണ്ടുമാസം പൂര്‍ണ വിശ്രമം വേണമെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

ഉത്തരേന്ത്യൻ മോഡൽ

ഉത്തരേന്ത്യൻ മോഡൽ

പലതരം പീഡനങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു പീഡനം കാണുന്നതെന്നും, ഇത് ഉത്തരേന്ത്യന്‍ മോഡല്‍ പീഡനമാണെന്നും നിഷിദ് അലിയുടെ ബന്ധുക്കള്‍ പറഞ്ഞു. നാഷിദ് അലി നിലവില്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്സ് പഠിക്കുകയാണ്. അതോടൊപ്പം ഹോള്‍സെയില്‍ ചെരുപ്പുകടയില്‍ ജോലി ചെയ്യുന്നുമുണ്ട്, പെണ്‍കുട്ടി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

നേതൃത്വം നൽകിയത് പെൺകുട്ടിയുടെ അമ്മാവൻ

നേതൃത്വം നൽകിയത് പെൺകുട്ടിയുടെ അമ്മാവൻ

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അക്രമത്തിന് പിന്നിലുണ്ടെന്ന് കരുതുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ വലമ്പൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് അക്രമം നടത്തിയതെന്നുമാണ് നാഷിദ് അലിയുടെ ബന്ധുക്കള്‍ പറയുന്നത്. അതോടൊപ്പം വാഹനത്തില്‍ ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍ നാഷിദ് അലിയുടെ ബാങ്ക് അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 200രൂപ മൊബൈല്‍ ബാങ്കിംഗിലുടെ ക്വട്ടേഷന്‍ സംഘത്തിന്റെ അക്കൗണ്ടിലേക്കു അയപ്പിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നും നാഷിദ് അലിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇത്രയൂം ചീപ്പായ ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നതിന് തെളിവാണ് വെറും 200രൂപ അക്കൗണ്ടില്‍നിന്നും മാറ്റിയതെന്നും നാഷിദ് അലിയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+