നടന്‍ സതീഷ് കൗശിക് കൊലപ്പെട്ടതെന്ന് യുവതി; സ്വാഭാവിക മരണമല്ലെന്ന വാദം തള്ളി ദില്ലി പോലീസ്
സതീശിന്റെ മരണം ബോളിവുഡ് ഒന്നാകെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സന്തോഷ് ഫുല്‍ക്കെ എന്ന കൗശിക്കിന്റെ മാനേജര്‍ക്ക് ഇതില്‍ പങ്കൊന്നുമില്ല. പോലീസും ഇതാണ് ആവര്‍ത്തിക്കുന്നത്. അതേസമയം സന്തോഷ് മരിച്ചതിന് കാരണം ശ്വാസത

മുംബൈ: നടനും സംവിധായകനുമായ സതീഷ് കൗശിക്കിന്റെ മരണത്തില്‍ ദുരൂഹത. പതിനഞ്ച് കോടിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി ഒരു സ്ത്രീ അവകാശപ്പെട്ടിരിക്കുകയാണ്. കൗശിക്ക് കൊല്ലപ്പെട്ടതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.
പതിനഞ്ച് കോടിയുടെ തര്‍ക്കത്തില്‍ തന്റെ ഭര്‍ത്താവാണ് അവരെ കൊലപ്പെടുത്തിയതെന്നും ഇവര്‍ പറയുന്നു. അതേസമയം ദില്ലി പോലീസോ കൗശിക്കിന്റെ കുടുംബമോ ഇത്തരം വാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
സ്വാഭാവിക മരണം തന്നെയാണ് അവരുടേതെന്നാണ് ഇവരെല്ലാം പറയുന്നത്. എന്നാല്‍ യുവതിയുടെ വെളിപ്പെടുത്തലോടെ കേസ് അതീവ ഗൗരവമായി മാറിയിരിക്കുകയാണ്.
സതീശിന്റെ മരണം ബോളിവുഡ് ഒന്നാകെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സന്തോഷ് ഫുല്‍ക്കെ എന്ന കൗശിക്കിന്റെ മാനേജര്‍ക്ക് ഇതില്‍ പങ്കൊന്നുമില്ല. പോലീസും ഇതാണ് ആവര്‍ത്തിക്കുന്നത്. അതേസമയം സന്തോഷ് മരിച്ചതിന് കാരണം ശ്വാസതടസ്സം നേരിട്ടതാണെന്ന് പോലീസ് പറയുന്നു.

മാര്‍ച്ച് ഒന്‍പതിനായിരുന്നു അദ്ദേഹത്തിന്റെ മരണം. എന്നാല്‍ കൗശിക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. യുവതിയുടെ പരാമര്‍ശങ്ങളാണ് ഇവരുടെ മരണസംബന്ധമായ വിഷയം വീണ്ടും ചര്‍ച്ചയാവാന്‍ കാരണം. പോലീസും ഡോക്ടര്‍മാരുമെല്ലാം മരണം സ്വാഭാവിക മരണമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
ദില്ലിയില്‍ നിന്നുള്ള ബിസിനസുകാരന്റെ ഭാര്യയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഭര്‍ത്താവ് പതിനഞ്ച് കോടിയുടെ തര്‍ക്കത്തില്‍ സതീശിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ദില്ലി പോലീസിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൗശിക്കില്‍ നിന്ന് തന്റെ ഭര്‍ത്താവ് 15 കോടി കടം വാങ്ങിയിരുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാര്‍ട്ടിയില്‍ വെച്ചാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
കൗശിക്ക് തന്റെ ഭര്‍ത്താവിനോട് ആ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പണം തിരിച്ചടയ്ക്കാന്‍ ഇല്ലാത്തത് കൊണ്ട് കൗശിക്കിനെ കൊല്ലേണ്ടി വരുമെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞുവെന്നും യുവതി പറഞ്ഞു.
അതേസമയം പണമെല്ലാം കൊവിഡിനെ തുടര്‍ന്ന് നഷ്ടമായതായും ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ ഈ വാദങ്ങളെ ദില്ലി പോലീസ് തള്ളി. ഈ പരാതിയുടെ സത്യസന്ധത പരിശോധിച്ച ശേഷമേ എന്തെങ്കിലും നടപടിയെടുക്കൂ എന്നാണ് പോലീസ് നല്‍കുന്ന സൂചന.
കൗശിക്കിന്റെ കുടുംബവുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ഈ മരണത്തില്‍ സംശയങ്ങളില്ല. അസ്വാഭാവികമായ യാതൊന്നും ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. പോലീസ് നടപടികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കൗശിക്ക് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മറ്റൊരു ദുരൂഹതയും ഇല്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications