മുംബൈയില്‍ ഹോട്ടല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കൊവിഡ് വാക്സിനുകള്‍: അന്വേഷണം നടത്തുമെന്ന് മേയര്‍
മുംബൈ: മുംബൈയിലെ ഹോട്ടലിലെ ഫ്രിഡ്ജില്‍ നിന്നും കോവിഡ് വാക്സിനുകള്‍ പിടിച്ചെടുത്തു. മുംബൈ കോര്‍പ്പറേഷന്‍ മേയർ കിഷോരി പെദ്‌നേക്കർ ഞായറാഴ്ച സബർബൻ അന്ധേരിയിലെ ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സാധാരണ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലുള്ള കോവിഡ് വാക്സിനുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരിവിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്ധേരി ഈസ്റ്റിലെ ലളിത് ഹോട്ടലിൽ മേയര്‍ നടത്തിയ പരിശോധനയില്‍ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ചില ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രാദേശിക സ്വകാര്യ ആശുപത്രിയായ ക്രിട്ടിക്കൽ ഏരിയ ഹോസ്പിറ്റലും ഹോട്ടലും തമ്മിൽ ബന്ധമുണ്ടെന്നും പെഡ്‌നേക്കർ മാധ്യമങ്ങളോട് പറഞ്ഞത്. കോവിഡ് -19 വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാരിൽ നിന്ന് ആശുപത്രി വാങ്ങിയിരുന്നു. എന്നാല്‍ ഇത് പൗരന്മാർക്കും സംസ്ഥാന അധികാരികൾക്കും അറിയില്ലെന്നും അവർ പറഞ്ഞു. ഹോട്ടലിനെ കുറ്റപ്പെടുത്തേണ്ടതില്ല, എന്നാൽ വാക്സിനുകളുടെ സംഭരണം സംബന്ധിച്ച മാനദണ്ഡങ്ങൾ ആശുപത്രി പാലിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

Recommended Video
"പല ബിഎംസി കേന്ദ്രങ്ങളിലും കോവിഡ് വാക്സിന്‍ ലഭ്യമല്ലാത്തോപ്പോള്‍ അവർക്ക് എങ്ങനെ കോവാക്സിൻ ഡോസുകൾ ലഭിച്ചു? ഡോസുകൾ ഞാൻ കണ്ടെത്തി, അവ ഒരു സാധാരണ ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇത് വാക്സിനേഷൻ നടത്തിയവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു''- മുംബൈ മേയര്‍ പറഞ്ഞു. കണ്ടെടുത്ത വാക്സിനുകൾ സീല്‍വെച്ച് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും-പെഡ്‌കെനാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications