Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവാനുള്ള മോഹത്താല്‍ ബിജെപിക്കൊപ്പം പോയി; ചീഫ് വിപ്പ് കോടതിയില്‍

മുംബൈ: കോടതിയില്‍ മഹാരാഷ്ട്രയിലെ കൂറുമാറ്റത്തില്‍ വാദങ്ങള്‍ ആരംഭിക്കാനിരിക്കെ നിര്‍ണായക കാര്യം പറഞ്ഞ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷം. വിമതര്‍ക്ക് യാതൊരു ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഉദ്ധവ് പക്ഷത്തിന്റെ ചീഫ് വിപ്പായ സുനില്‍ പ്രഭു സുപ്രീം കോടതിയില്‍ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയെ അധികാര മോഹമുണ്ടായിരുന്നു. ആ മോഹം ബിജെപി മുതലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയാവണമെന്ന മോഹത്താലാണ് ഷിന്‍ഡെ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്. അതിനായി ശിവസേനയെ പിളര്‍ത്തി. ബിജെപിയുടെ പിന്തുണ അതിനുണ്ടെന്നും സുനില്‍ പ്രഭു പറഞ്ഞു.

1

വിമത ഗ്രൂപ്പ് ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ദുരൂഹതയുള്ളതുമാണെന്ന് സുനില്‍ പ്രഭു പറയുന്നു. ഷിന്‍ഡെ ഗ്രൂപ്പ് എംവിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണം അധികാര കൊതിയാണ്. അതിനെയാണ് ബിജെപി പിന്തുണച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ അയോഗ്യരാക്കപ്പെടാന്‍ യോഗ്യരാണെന്നും ചീഫ് പറഞ്ഞു. തിങ്കളാഴ്ച്ചയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സുനില്‍ പ്രഭുവിനെ ഷിന്‍ഡെ ക്യാമ്പ് മാറ്റിയിരുന്നു. പകരം ഭരത് ഗോഖവാലയെ ചീഫ് വിപ്പായും നിയമിച്ചിരുന്നു. പതിനഞ്ച് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ഉദ്ദവ് ക്യാമ്പ് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്യുന്നതാണ് കൂറുമാറുന്നതിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതിഫലമെന്ന് സുനില്‍ പ്രഭു കോടതിയെ അറിയിച്ചു. എംഎല്‍എമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും, അവരെ അയോഗ്യരാക്കുന്നതാണ് നല്ലതെന്നും പ്രഭു പറഞ്ഞു. അസമില്‍ ഇരുന്ന് കൊണ്ടാണ് മഹാരാഷ്ട്രയിലെ എംഎല്‍എമാര്‍ പ്രമേയം പാസാക്കുന്നത്.

ഇവരുടെ നടപടി ഭരണഘടനാപരമായ പാപമാണ്. ഇവരുടെ പാര്‍ട്ടി അംഗത്വവും റദാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു. വിമത നീക്കം നടന്നുവെങ്കിലും യഥാര്‍ത്ഥ ശിവസേന ഇപ്പോഴും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സുരക്ഷിതമാണഎന്നും സുനില്‍ പ്രഭു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+