കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന ഷിന്‍ഡെയുടേത്; 12 എംപിമാരും ഉദ്ധവിനെ വിട്ടു, കൂടെയുള്ളത് ഇനി ഇവര്‍ മാത്രം!!

Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ സമ്പൂര്‍ണ അധികാരം ഏക്‌നാഥ് ഷിന്‍ഡെയുടെ കൈയ്യിലേക്ക്. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മകന്‍ ആദിത്യ താക്കറെയും സഞ്ജയ് റാവത്തും മാത്രമാകുന്നു. തുടര്‍ച്ചയായി നേതാക്കളെല്ലാം പാര്‍ട്ടി വിട്ട് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേരുകയാണ്. പന്ത്രണ്ടോളം സേന എംപിമാരും അടുത്തതായി വിമത ക്യാമ്പിനൊപ്പം ചേരാന്‍ ഒരുങ്ങുകയാണ്. ബിജെപിയുടെ വന്‍ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായിരിക്കുകയാണ്.

മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായികമസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക

ഉദ്ധവിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കാനുള്ള നീക്കമാണ് ഷിന്‍ഡെയെ വെച്ച് ബിജെപി നടത്തുന്നത്. ദേവേന്ദ്ര ഫട്‌നാവിസിന് ഇതില്‍ നിര്‍ണായക റോളുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ ബിജെപിയുടെ ഒരു സാന്നിധ്യം പോലും കാണാന്‍ സാധിക്കില്ല. വിശദമായ വിവരങ്ങളിലേക്ക്....

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

1

ശിവസേനയ്ക്ക് പതിനെട്ട് ലോക്‌സഭാ എംപിമാരാണ് ഉള്ളത്. ഇതില്‍ പന്ത്രണ്ട് പേരും ഷിന്‍ഡെ പക്ഷത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇവര്‍ വിമത വിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇവരെ ഒപ്പം കൂട്ടാന്‍ പച്ചക്കൊടി വീശിയിട്ടുണ്ട്. ദില്ലിയില്‍ വെച്ച് ഇന്ന് തന്നെ ഇവര്‍ വാര്‍ത്താസമ്മേളനം വിളിക്കും. അടുത്ത നീക്കം അതില്‍ അറിയിക്കും. നിലവില്‍ ഈ പന്ത്രണ്ട് എംപിമാരും ദില്ലിയിലാണ്. ഏക്‌നാഥ് ഷിന്‍ഡെയും ദില്ലിയിലെത്തിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെ കാണാനാണ് അദ്ദേഹമെത്തിയത്. ദില്ലിയിലേക്ക് ഷിന്‍ഡെയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.

2

ജൂലായ് എട്ടിനും ഒന്‍പതിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി നേരത്തെ ഷിന്‍ഡെയും ദേവേന്ദ്ര ഫട്‌നാവിസും ദില്ലിയിലെത്തിയിരുന്നു. ധൈര്യഷീല്‍ സംബാജിറാവു മാനെ, സദാശിവ് ലോഖണ്ഡെ, ഹേമന്ദ് ഗോഡ്‌സെ, ഹേമന്ദ് പാട്ടീല്‍, രാജേന്ദ്ര ഗവിത്, സഞ്ജയ് മണ്ഡ്‌ലിക്, ശ്രീകാന്ത് ഷിന്‍ഡെ, ശ്രീരംഗ് ബാര്‍നെ, രാഹുല്‍ ഷെവാലെ, പ്രതാപ്‌റാവു ഗണപത്‌റാവു ജാദവ്, ക്രുപാല്‍ തുമാനെ, ഭാവന ഗവ്‌ലി എന്നിവരാണ് ഷിന്‍ഡെ പക്ഷത്തേക്ക് മാറാന്‍ തയ്യാറെടുത്തിരിക്കുന്ന പന്ത്രണ്ട് പേര്‍. മുംബൈയിലെ ശിവസേന എംഎല്‍എമാരുമായി ഇന്നലെ ഷിന്‍ഡെ പക്ഷം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

3

ഷിന്‍ഡെയെ ശിവസേനയുടെ നേതാവായും തിരഞ്ഞെടുത്തു. ശിവസേനയുടെ പതിനാല് എംഎല്‍എമാര്‍ പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ നിയമിക്കുന്നതിന് പ്രമേയം കൊണ്ടുവന്നു. ഉദ്ധവിനെ പിന്തുണച്ചവരാണിത്. പാര്‍ട്ടി പൂര്‍ണമായും ഷിന്‍ഡെയ്ക്ക് കീഴിലായിരിക്കുകയാണ്. അതേസമയം നൂറിലധികം പുതിയ ഓഫീസ് ജീവനക്കാരെ ഉദ്ധവ് നിയമിച്ചിട്ടുണ്ട്. മുംബൈ, പാല്‍ഗഡ്, യവത്മല്‍, അമരാവതി, എന്നീ ജില്ലകളിലാണ് ഈ നിയമനം. പാര്‍ട്ടിയുടെ സംഘടനാ അടിത്തറ കെട്ടിപ്പടുക്കുകയാണ് ഉദ്ധവ്. ബിഎംസപബി തിരഞ്ഞെടുപ്പിന് മുമ്പ് കരുത്ത് തെളിയിക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യം.

4

അതേസമയം ഉദ്ധവ് പക്ഷത്തിന് നിന്ന് വിട്ടുപോകാന്‍ ഒരുങ്ങുന്ന പന്ത്രണ്ട് എംപിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഇവരുടെ വീടുകളിലും ഓഫീസുകളിലും പാരാമിലിട്ടറിയാണ് സുരക്ഷ ഒരുക്കുക. ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് തീരുമാനമായത്. ഇന്ന് തന്നെ പന്ത്രണ്ട് എംപിമാരും സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്നാണ് സൂചന. പുതിയ വിപ്പിനെയും ഗ്രൂപ്പ് നേതാവിനെയും പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഷിന്‍ഡെ ഗ്രൂപ്പിന് രാഹുല്‍ ഷെവാലെ ഗ്രൂപ്പ് നേതാവാകണമെന്നാണ് ആഗ്രഹം്. ഭാവന ഗവ്‌ലി ചീഫ് വിപ്പാകണമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

5

ഷിന്‍ഡെ ഈ പന്ത്രണ്ട് എംപിമാരെയും കഴിഞ്ഞ ദിവസം രാത്രി കണ്ടിരുന്നു. ഭാവന ഗവ്‌ലി നേരത്തെ ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ഉദ്ധവിന് കത്തയച്ചിരുന്നു. അതുപോലെ രാഹുല്‍ ഷെവാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം രണ്ട് സീനിയര്‍ മന്ത്രിമാരെയും മുന്‍ മന്ത്രിമാരെയും ശിവസേനയില്‍ നിന്ന് ഉദ്ധവ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പുറത്താക്കിയത്. രാംദാസ് കദം, മുന്‍ കേന്ദ്ര മന്ത്രി ആനന്ദ്‌റാവു അദ്‌സുല്‍ എന്നിവരെയാണ് പുരത്താക്കിയത്. നേരത്തെ രാംദാസ് കദമിന്റെ മകന്‍ യോഗേഷ് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു.

6

ഷിന്‍ഡെ പക്ഷം പുതിയ ദേശീയ എക്‌സിക്യൂട്ടീവും രൂപീകരിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെ രൂപീകരിച്ച ഏക്‌സിക്യൂട്ടീവ് ഇവര്‍ പിരിച്ചുവിട്ടു. ശിവസേനയുടെ പാര്‍ട്ടി അധ്യക്ഷനായി ഉദ്ധവ് താക്കറെ തുടരുകയാണ്. അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. പാര്‍ട്ടി വക്താവായി ദീപക് കേസര്‍ക്കറെ നിയമിച്ചു. രാംദാസ് കദം, ആനന്ദ് റാവു അദ്‌സുല്‍ എന്നിവരാണ് പാര്‍ട്ടിയുടെ നേതാക്കള്‍. ഉപനേതാക്കളായി യശ്വന്ത് ജാദവ്, ഗുലാബ്‌റാവു പാട്ടീല്‍, ഉദയ് സാമന്ത്, ശരത് പോങ്ക്‌ഷെ, താനാജി സാവന്ത്, വിജയ് നാഹട്ട, ശിവാജിറാവു അദാറാവു പാട്ടീല്‍ എന്നിവരെയും നിയമിച്ചു.

7

മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണില്‍ നിന്ന് വലിയ തോതില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. യുവസേനയിലെ അംഗങ്ങളും ഇതോടൊപ്പമുണ്ട്. യുവസേനയുടെ സെക്രട്ടറി പര്‍വേഷ് സര്‍നായിക്കാണ് ഏറ്റവും ഒടുവിലായി. ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നത്. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറാണ് പര്‍വേഷ്. ഇയാളോടൊപ്പം താനെ ജില്ലയിലെ യുവസേന പ്രവര്‍ത്തകര്‍ ഷിന്‍ഡെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ എംഎല്‍എ പ്രതാപ് സര്‍വനായിക്കിന്റെ മകനാണ് പര്‍വേഷ്. പല ജില്ലകളില്‍ നിന്നും നിരവധി പേര്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്.

ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍

Recommended Video

cmsvideo
ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു |*Kerala

English summary
eknath shinde now holds shiv sena completly, 12 lok sabha mp's joining rebel camp, uddhav diminishes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X