• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്, 11 എംഎല്‍എമാര്‍ വിമത പക്ഷത്തേക്ക്, രാഹുലിന് വെല്ലുവിളി!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിക്ക് അയച്ച കത്തിനെ ചൊല്ലിയുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. അതിന് പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു വിമത നീക്കം ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വമില്ലായ്മ ശരിക്കും പ്രകടമായിരിക്കുകയാണ് ഒരിക്കല്‍ കൂടി. കോണ്‍ഗ്രസ് കൂടി പങ്കാളിയായ സര്‍ക്കാരിനെ വിമത നീക്കവുമായി പ്രമുഖ എംഎല്‍എ തന്നെ എത്തിയിരിക്കുകയാണ്. ഇവര്‍ വിമത പക്ഷത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടിട്ടും പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നാണ് സൂചന.

ഉദ്ധവും പവാറും മാത്രം

ഉദ്ധവും പവാറും മാത്രം

മഹാരാഷ്ട്ര സഖ്യത്തില്‍ ഹൈക്കമാന്‍ഡിനോ കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിക്കോ യാതൊരു നിയന്ത്രണവുമില്ല. ശരത് പവാറും ഉദ്ധവ് താക്കറെയും ചേര്‍ന്നാണ് കാര്യങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസില്‍ സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റിന് മാത്രമാണ് സ്വാധീനമുള്ളത്. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ തോററ്റിന് വലിയ സ്വാധീനവുമില്ല. ഇത് എംഎല്‍എമാരെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. സര്‍ക്കാര്‍ വീഴാന്‍ വരെ സാധ്യതയുണ്ട്.

ശക്തനായ എംഎല്‍എ

ശക്തനായ എംഎല്‍എ

കോണ്‍ഗ്രസിലെ വിമത നീക്കം തുടങ്ങിയിരിക്കുന്ന കൈലാഷ് ഗോരാന്ത്യാല്‍ ആണ്. മറാത്ത് വാഡാ മേഖലയായ ജല്‍നയില്‍ നിന്ന് മൂന്ന് വട്ടം എംഎല്‍എയായ നേതാവാണ് ഗോരാന്ത്യാല്‍. ശിവസേനയുടെ കോട്ടയില്‍ വെന്നിക്കൊടി പാറിച്ച കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. 11 എംഎല്‍എമാരും അദ്ദേഹത്തിനൊപ്പമുണ്ട്. സര്‍ക്കാരിനെതിരെ നിരാഹാര സത്യഗ്രഹത്തിനാണ് ഇവര്‍ തീരുമാനമെടുത്തിരിക്കുന്നത്. ബിജെപി ഇതിന് പിന്തുണ പ്രഖ്യാപിച്ചാല്‍ ഉദ്ധവിന് അത് കൂടുതല്‍ സമ്മര്‍ദമുണ്ടാകും.

എന്തുകൊണ്ട് പ്രശ്‌നങ്ങള്‍

എന്തുകൊണ്ട് പ്രശ്‌നങ്ങള്‍

ഗോരാന്ത്യാലിന്റെ പ്രഖ്യാപനം ഉദ്ധവിനെ ഭയപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കോണ്‍ഗ്രസിന് പുറത്തേക്ക് നീളുന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്കുള്ള വികസന ഫണ്ടുകള്‍ ശിവസേന പിടിച്ച് വെക്കുന്നുണ്ട്. നഗര വികസന മന്ത്രാലയം ശിവസേനയുടെ കൈയ്യിലാണ്. ഏക്‌നാഥ് ഷിന്‍ഡെയാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. പ്രധാനമായും ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ഫണ്ടുകളൊന്നും ഷിന്‍ഡെ നല്‍കുന്നില്ല.

അജിത് പവാറിന്റെ ഇടപെടല്‍

അജിത് പവാറിന്റെ ഇടപെടല്‍

മറാത്ത്‌വാഡയില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ ശീതയുദ്ധം തന്നെ നടക്കുന്നുണ്ട്. ജല്‍ന കോണ്‍ഗ്രസ് ഭരിക്കുന്ന കൗണ്‍സിലാണ്. അതുകൊണ്ടാണ് ഫണ്ട് നിര്‍ത്തിവെച്ചത്. മുനിസിപ്പല്‍ രാഷ്ട്രീയത്തിലൂടെ മുന്‍നിരയിലെത്തിയ ഗോറാന്ത്യാലിന് ഗ്രൗണ്ട് പൊളിറ്റിക്‌സ് നന്നായി അറിയാം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പിന്തുണ സഖ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. അതേസമയം പ്രതിഷേധം വന്നതോടെ അജിത് പവാര്‍ ഇവരുമായി ചര്‍ച്ച നടത്തി. തല്‍ക്കാലത്തേക്ക് നിരാഹാര സമരം നീട്ടിയിരിക്കുകയാണ് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ അജിത് പവാര്‍ ഗോറാന്ത്യാലിന് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്.

cmsvideo
  Congess won't win anything with Rahul Gandhi as President, says another congress leader
  സഖ്യം നിലനില്‍ക്കില്ല

  സഖ്യം നിലനില്‍ക്കില്ല

  ശിവസേനയേക്കാള്‍ എന്‍സിപിയുമായിട്ടാണ് പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിലെ മന്ത്രിമാര്‍ വന്‍ പരാജയമാണെന്ന വിലയിരുത്തലുണ്ട് പ്രവര്‍ത്തകര്‍ക്കിടയില്‍. ഫണ്ടുകള്‍, ട്രാന്‍സ്ഫറുകള്‍ എന്നിവ സര്‍ക്കാരിനെ അറിയിക്കാന്‍ പോലും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സാധിച്ചിട്ടില്ല. കോര്‍പ്പറേഷനുകളിലെ നിയമനങ്ങളും നടക്കുന്നില്ല. മന്ത്രിപദം ലഭിക്കാത്തവര്‍ക്ക് ഇത്തരം പദവികള്‍ നേരത്തെ ഉറപ്പ് നല്‍കിയതാണ്. ഇതെല്ലാം എന്‍സിപിയുടെ ഇടപെടല്‍ കാരണമാണ് മുടങ്ങി കിടക്കുന്നത്.

  രാഹുലിന് മുന്നറിയിപ്പ്

  രാഹുലിന് മുന്നറിയിപ്പ്

  രാഹുലിന് മഹാരാഷ്ട്രയില്‍ സ്വാധീനം വേണമെങ്കില്‍ ബാലാസാഹേബ് തോററ്റിനെ മാറ്റണമെന്നാണ് ആവശ്യം. പാര്‍ട്ടിയെ ഇത്രയും മോശം നിലവാരത്തിലേക്ക് വീഴ്ത്തിയത് തോററ്റാണെന്ന് ഗോറാന്ത്യാല്‍ അടക്കമുള്ളവര്‍ പറയുന്നു. എന്‍സിപി കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പതിയെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. തോററ്റിന് പകരം ദളിത്-മുസ്ലീം മുഖത്തെ പുതിയ അധ്യക്ഷനാക്കണമെന്നാണ് വാദം. അശോക് ചവാനെയും ഗോറന്ത്യാലിനെയും ഇവര്‍ നിര്‍ദേശിക്കിക്കുന്നുണ്ട്. രാഹുലിന്റെ താല്‍പര്യമില്ലായ്മ ഈ സഖ്യത്തെയും തകര്‍ക്കുമെന്നാണ് വ്യക്തമാകുന്നത്.

  ഹൈക്കമാന്‍ഡിനെ വീഴ്ച്ച

  ഹൈക്കമാന്‍ഡിനെ വീഴ്ച്ച

  ഹൈക്കമാന്‍ഡിന് അടിമുടി വീഴ്ച്ചകളാണ് മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്. ഗോറാന്ത്യാലിന് മന്ത്രിസ്ഥാനം നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. മറാത്ത് വാഡയില്‍ നിന്ന് അശോക് ചവാന്‍, അമിത് ദേശ്മുഖ് എന്നിവരെയും കോണ്‍ഗ്രസ് പരിഗണിച്ചില്ല. മേഖലയോടുള്ള എതിര്‍പ്പാണ് ഗോറാന്ത്യാല്‍ ചൂണ്ടിക്കാണിക്കുന്നത്. ശരത് പവാര്‍ ഇവരുമായി കൂടിക്കാഴ്ച്ചയ്ക്ക് പോലും തയ്യാറായില്ല. ഇതേ കാരണം കൊണ്ട് സോണിയയും രാഹുലും മറാത്ത് വാഡയ്ക്ക് വലിയ ഉത്തരവാദിത്തങ്ങളും നല്‍കിയില്ല. ആറുമാസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്.

  English summary
  fresh problems for congress in maharashtra, 11 mla's shows dissent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X