പട്ടാപ്പകല്‍ നഗരമധ്യത്തില്‍ 18 കാരിയെ നഗ്നയാക്കി
മുംബൈ: മുംബൈ നഗരത്തില്‍ പട്ടാപ്പകല്‍ 18 കാരിയെ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് നഗ്നയാക്കാന്‍ ശ്രമിച്ചു. കാന്ദ്വിലിയ്ക്ക് സമീപമാണ് സംഭവം നടക്കുന്നത്. രക്ഷയ്ക്ക് വേണ്ടി സമീപത്തെ ഹോട്ടലിലേക്ക് പാഞ്ഞു കയറിയ പെണ്‍കുട്ടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആട്ടിപ്പായിച്ചു. ഓട്ടോ റിക്ഷകള്‍ നിര്‍ത്താതെ പോയി. ഒടുവില്‍ ഒരു യാത്രക്കാരനും ഒരു പൊലീസ് ബീറ്റ് മാര്‍ഷലും മാത്രമാണ് പെണ്കുടട്ടിയുടെ രക്ഷയ്ക്കെത്തിയത്. നഗരം വന്തിരക്കിലായിരുന്ന 4.30 മണിയ്ക്കാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.
കൂട്ടുകാരിയ്ക്കൊപ്പം ബാന്ദ്രയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ നാകയിലേക്ക് ഓട്ടോയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. സ്ഥലത്തെത്തിയപ്പോഴാണ് ഓട്ടോ കൂലി തികയില്ലെന്നും പണം ഇനിയും വേണമെന്നും പെണ്‍കുട്ടികള്‍ക്ക മനസിലായത്. തുടര്‍ന്ന് 18കാരിയുടെ സുഹൃത്ത് ഹിന്ദുസ്ഥാന്‍ നകയിലിറങ്ങി. തന്റെയൊരു സുഹൃത്തിന്റെ വീട് അടുത്താണെന്നും പണം അവരുടെ കൈയ്യില്‍ നിന്ന് വാങ്ങാമെന്നും പറഞ്ഞ് കൂട്ടുകാരി യാത്രയായി.

ഏറെ നേരം കഴിഞ്ഞിട്ടും കൂട്ടുകാരിയെ കാണാതായതോടെ പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി. എന്നാല്‍ തന്റെ പണം തന്നിട്ട് പോയാല്‍ മതിയെന്ന് ഓട്ടോ ഡ്രൈവറും. ഉറപ്പിനായി തന്റെ മൊബൈല്‍ ഫോണ്‍ ഡ്രൈവര്‍ക്ക് നല്കാന് പെണ്‍കുട്ടി തയ്യാറായി. ഡ്രൈവര്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ ഇരുവരും വഴക്കായി. സമീപത്ത് ക്രിക്കറ്റ് കളിച്ച് കൊണ്ടിരിയ്ക്കുകയായിരുന്ന കുറേ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയുടെ സമീപത്തേയ്ക്ക് കടന്ന് വന്നു
പെണ്‍കുട്ടിയെ കടന്ന് പിടിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുടമായി സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് അഭയം തേടി പെണ്‍കുട്ടി ചെന്നു. എന്നാല്‍ പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയായിരുന്നു ജീവനക്കാര്‍. കുട്ടിയ്ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു.
തുടര്‍ന്ന് ഒരു യാത്രക്കാരാണ് അക്രമികളില്‍ ഒരാളെ ഇടിച്ചിട്ട് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഇവരുടെ സഹായത്തിന് ഒരു പൊലീസുകാരനും എത്തി. പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. എന്നാല്‍ പ്രതികള്‍ക്കെതിരെ പരാതി നല്കാന് ആദ്യം പെണ്‍കുട്ടിയും കുടംബവും നിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ വിശദമായി പറയുകയും പരാതി നല്കാന് സമ്മതിപ്പിയ്ക്കുകയുമായിരുന്നു. ഫയാസ് അഹമ്മദ് ഖാന്(20), സരോജ് ഖാന്(20), നൗഷാദ് ഖാന് (24) എന്നിങ്ങനെ മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. നിര്‍മ്മാണത്തൊഴിലാളികളാണ് ഇവര്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications