കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റും? രാഷ്ട്രീയ യുദ്ധവുമായി ശിവേസന, സുരക്ഷ പ്രഖ്യാപിച്ച് കര്‍ണി സേന!!

Google Oneindia Malayalam News

മുംബൈ: കങ്കണ റനൗത്തിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കിയതിന് പിന്നാലെ രാഷ്ട്രീയ യുദ്ധം മറ്റൊരു തലത്തിലേക്ക്. നടിയുടെ വീട് പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ബിഎംഎസി ഇവിടെ പരിശോധന നടത്തിയതായി നടി തന്നെ സ്ഥിരീകരിച്ചു. അതേസമയം ഉദ്ധവ് താക്കറെ തന്നെ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. ചിലര്‍ക്ക് എല്ലാ തന്നെ നഗരത്തോട് നന്ദികേട് കാണിക്കുകയാണെന്ന് ഉദ്ധവും കുറ്റപ്പെടുത്തി. ഹിന്ദുത്വ ഗ്രൂപ്പുകള്‍ കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണി സേനയുടെ പിന്തുണയാണ് ഞെട്ടിച്ചത്.

ബിഎംസിയുടെ റെയ്ഡ്

ബിഎംസിയുടെ റെയ്ഡ്

കങ്കണയുടെ ഓഫീസില്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് റെയ്ഡ് നടത്തിയത്. ഇക്കാര്യം കങ്കണ വെളിപ്പെടുത്തി. തനിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണെന്ന് കങ്കണ പറയുന്നു. ബാന്ദ്ര അപ്‌സ്‌കേലിലെ പാലി നക്ക മേഖലയിലാണ് കങ്കണയുടെ ഓഫീസുള്ളത്. ഇവിടെയാണ് ബിഎംസി പരിശോധന നടത്തിയതെന്നും കങ്കണ ആരോപിച്ചു. അതേസമയം ഇവിടെ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഇവരുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് പൊളിച്ചുമാറ്റുമെന്ന സൂചന ബിഎംസി നല്‍കുന്നുണ്ട്.

15 വര്‍ഷത്തെ അധ്വാനം

15 വര്‍ഷത്തെ അധ്വാനം

ഇത് മണികര്‍ണിക ഫിലിംസിന്റെ മുംബൈയിലെ ഓഫീസാണ്. 15 വര്‍ഷത്തെ എന്റെ അധ്വാനത്തിന്റെ ഫലമായിട്ടാണ് ഇത് ഉണ്ടാക്കിയത്. എനിക്ക് നിര്‍മാതാവായ ശേഷം ജീവിതത്തില്‍ ഒരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഓഫീസ് വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ എന്റെ സ്വപ്‌നം തകരുമെന്നാണ് തോന്നുന്നത്. എല്ലാം പെട്ടെന്നായിരുന്നു. ബിഎംസി അധികൃതര്‍ ഇന്ന് എന്റെ ഓഫീസിലെത്തി. എന്റെ അയല്‍വാസികളോടൊക്കെ അവര്‍ ദേഷ്യപ്പെട്ടു. കങ്കണ ചെയ്തതിനെല്ലാം നിങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയതെന്ന് കങ്കണ പറഞ്ഞു.

എല്ലാ രേഖയുമുണ്ട്

എല്ലാ രേഖയുമുണ്ട്

ഓഫീസിന് മതിയായ രേഖകളുണ്ട്. പക്ഷേ എന്റെ ഓഫീസ് നാളെ തന്നെ തകര്‍ക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു. എന്റെ ഓഫീസ് നിയമവിരുദ്ധമായി നിര്‍മിച്ചതല്ല. എന്റെ താമസം നിയമവിരുദ്ധമായിട്ടാണെങ്കില്‍, അത് കാണിച്ച് കൊണ്ട് എനിക്ക് നോട്ടീസ് അയക്കുകയാണ് വേണ്ടത്. എന്നാല്‍ അവര്‍ ഇന്ന് എന്റെ ഓഫീസില്‍ യാതൊരു നോട്ടീസും നല്‍കാതെ പരിശോധന നടത്തി. നാളെ അവര്‍ ഇടിച്ച് നിരത്തുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. അതേസമയം ഇതുവരെ ബിഎംസി ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഉദ്ധവിന്റെ പ്രതികരണം

ഉദ്ധവിന്റെ പ്രതികരണം

ജീവിതത്തില്‍ എല്ലാ കാര്യങ്ങളും മുംബൈയില്‍ നിന്ന് നേടിയ ഒരാള്‍ ആ നഗരത്തെ ഒട്ടും ബഹുമാനിക്കുന്നില്ലെന്നാണ് ഉദ്ധവ് പ്രതികരിച്ചത്. കേന്ദ്രത്തിന്റെ വൈ പ്ലസ് സുരക്ഷ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉദ്ധവിന്റെ പ്രതികരണം. എന്നാല്‍ അവര്‍ക്ക് സുരക്ഷയൊരുക്കണമെന്നായിരുന്നു ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രതികരണം. കങ്കണ പറഞ്ഞ കാര്യങ്ങളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്ന് ഫട്‌നാവിസ് വ്യക്തമാക്കി. പക്ഷേ അവരോട് യോജിക്കുന്നില്ലെങ്കിലും അവരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഫട്‌നാവിസ് പറഞ്ഞു.

വിടാതെ രാഷ്ട്രീയം

വിടാതെ രാഷ്ട്രീയം

മഹാരാഷ്ട്രയെ അപമാനിച്ച ഒരാള്‍ക്ക് വൈപ്ലസ് സുരക്ഷയൊരുക്കിയത് വേദനിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുന്നത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് വരെ സുരക്ഷ നല്‍കുമെന്ന് എംഎല്‍എ പ്രതാപ് സര്‍നായിക്ക് പറഞ്ഞു. കങ്കണയ്ക്ക് മയക്കുമരുന്ന് കടത്തിനെ കുറിച്ച് അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അക്കാര്യവും പരിശോധിക്കണമെന്ന് സര്‍നായിക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് മഹാരാഷ്ട്രയോട് യാതൊരു താല്‍പര്യവുമില്ല. വനിതാ കമ്മീഷന്‍ യുപിയിലും ബീഹാറിലും നടക്കുന്ന ബലാത്സംഗങ്ങള്‍ കാണുന്നില്ല. അവര്‍ക്ക് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷയൊരുക്കാനാണ് താല്‍പര്യമെന്നും സര്‍നായിക്ക് ആരോപിച്ചു.

ബിജെപിയിലേക്ക് പ്രശ്‌നം

ബിജെപിയിലേക്ക് പ്രശ്‌നം

ബിജെപി ആദ്യം നിലപാട് വ്യക്തമാക്കണം. അവര്‍ മഹാരാഷ്ട്ര പോലീസിനെ വിമര്‍ശിച്ച നടപടിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. കങ്കണ ഇത്രയും വലിയ പ്രസ്താവനകള്‍ നടത്തിയത് ബിജെപിയുടെ സഹായത്തോടെയാണ്. മഹാരാഷ്ട്രയെയും മുംബൈയെയും പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടു. കങ്കണയ്ക്ക് 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമാണ് സുരക്ഷയൊരുക്കുന്നത്. ഒപ്പം പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറും ഉണ്ടാവും.

Recommended Video

cmsvideo
രാഹുലിനും കോണ്‍ഗ്രസിനും നേരെ ഒളിയമ്പുമായി കങ്കണ
കര്‍ണി സേനയുടെ സുരക്ഷ

കര്‍ണി സേനയുടെ സുരക്ഷ

കങ്കണയ്ക്ക് കര്‍ണിസേനയും സുരക്ഷയൊരുക്കും. കങ്കണയുടെ മണികര്‍ണിക എന്ന ചിത്രം റിലീസ് ആവുന്നതിന് മുമ്പ് അത് തടയുമെന്ന് പറഞ്ഞവരാണ് കര്‍ണി സേന. സംഘടനയും കങ്കണയും തമ്മില്‍ പോര് വരെ നടന്നിരുന്നു. മുംബൈ വിമാനത്താവളം മുതല്‍ വരെ അവരുടെ വീട് വരെ കര്‍ണി സേന സുരക്ഷയൊരുക്കുമെന്ന് സംഘടനാ നേതാവ് ജീവന്‍ സോളങ്കി പറഞ്ഞു. വിമാനത്താവളത്തില്‍ വലിയൊരു സംഘം തന്നെ കര്‍ണി സേനയുടെ പേരില്‍ എത്തും. അതേസമയം രണ്ട് പരാതികളും കങ്കണയ്‌ക്കെതിരെ ഇപ്പോള്‍ പോലീസിന്റെ കൈവശമുണ്ട്.

English summary
kangana ranaut says bmc will demolish her office as part of revenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X