Get Updates
Get notified of breaking news, exclusive insights, and must-see stories!

കരണ്‍ ജോഹറും ആ ഗ്യാങ്‌സ്റ്ററിന്റെ ഹിറ്റ്‌ലിസ്റ്റില്‍.... 5 കോടിക്കായി പ്ലാനുകള്‍, വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡില്‍ ഇന്ന് ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. കരണ്‍ ജോഹര്‍. നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാക്കൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ കരണ്‍ തിളങ്ങി. എന്തിനേറെ പറയുന്നു അവതാരകനായി പോലും കരണ്‍ മിനിസ്‌ക്രീനില്‍ തിളങ്ങി. വിവാദങ്ങളും ഇതിനിടെ ഒരുപാടുണ്ടായിരുന്നു.

ഒറ്റക്കൊമ്പന് പിന്നാലെ കടുവയ്ക്കും പണികിട്ടി, കഥ മോഷ്ടിച്ചതെന്ന് ആരോപണം, സുപ്രിയക്ക് നോട്ടീസ്

നെപ്പോട്ടിസം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു കരണിനെ കുറിച്ചുള്ള പ്രധാന ആരോപണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ താരത്തെ കുറിച്ചുള്ള ഞെട്ടിക്കുന്നൊരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്. വലിയൊരു ഗ്യാങ്സ്റ്ററിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കരണ്‍ ജോഹറുമുണ്ടായിരുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൂടുതല്‍ വിശദമായ വിവരങ്ങള്‍ വായിക്കാം....

1

സിദ്ദു മൂസെവാല കൊലപാതകത്തിലെ പ്രതികളിലൊരാളായ സൗരഭ് മഹാകലിന്റെ വെളിപ്പെടുത്തലാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഹിറ്റ്‌ലിസ്റ്റല്‍ കരണ്‍ ജോഹറുമുണ്ടായിരുന്നു എന്നാണ് മഹാകല്‍ വെളിപ്പെടുത്തിയത്. പോലീസ് ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. കരണ്‍ ജോഹറില്‍ നിന്ന് ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്ലാന്‍ എന്ന് മഹാകല്‍ പറയുന്നു. എന്നാല്‍ ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മഹാകല്‍ നടത്തുന്ന നീക്കമായിട്ടാണ് പോലീസ് കരുതുന്നത്. പക്ഷേ ഇക്കാര്യങ്ങളെ അങ്ങനെ വെറുതെ തള്ളിക്കളയാനാവുമാവില്ല.

2

ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ സല്‍മാന്‍ ഖാനുമുണ്ടായിരുന്നു. വാടക കൊലയാളിയെ വരെ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഇയാള്‍ വിട്ടിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതിന് മുമ്പ് ഇവരെല്ലാം അറസ്റ്റിലായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഗ്യാങ്സ്റ്ററുകളെയാണ് സല്‍മാന്‍ ഖാനെ കൊല്ലാനായി അയച്ചത്. മഹാകല്‍ മൂന്ന് പേരെ കുറിച്ചാണ് പറഞ്ഞത്. ഇവര്‍ മുംബൈയിലെത്തി ഭീഷണി കത്ത് കൈമാറി എന്നാണ് പറഞ്ഞത്. പാല്‍ഗഡിലെ ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം പരിശോധിച്ചപ്പോള്‍, പാല്‍ഗഡില്‍ ഇവര്‍ ജോലി ചെയ്തിരുന്നില്ലെന്ന് കണ്ടെത്താനായി.

 3

മഹാകലിനെ വിശ്വാസത്തിലെടുക്കാന്‍ അതുകൊണ്ട് ബുദ്ധിമുട്ടുണ്ട്. മഹാകല്‍ പറഞ്ഞ മൂന്ന് പേര്‍ ഭീഷണി കത്ത് നല്‍കിയത് പോലീസിന് അറിയാം. പക്ഷേ ഇവര്‍ രാജസ്ഥാനിലെ സിരോഹിയില്‍ ജ്വല്ലറി മോഷണം നടത്തിയതിന് അറസ്റ്റിലായിരുന്നു. അതും മഹാകല്‍ പറഞ്ഞ ദിവസത്തിനും മുമ്പ് ഇവര്‍ അറസ്റ്റിലായിരുന്നു. ജൂണ്‍ അഞ്ചെന്ന തിയതിയാണ് മഹാകല്‍ പറഞ്ഞത്. ഇതെല്ലാം തെറ്റാണ്. അതുകൊണ്ട് ഇയാള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയാണ് സൗരഭ് മഹാകലിനെ പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സല്‍മാന്‍ ഖാന്റെ കേസിലായിരുന്നു അറസ്റ്റ്.

4

അതേസമയം കരണ്‍ ജോഹറിന്റെ പുതിയ ചിത്രവും ഇതിനിടെ നിയമപോരാട്ടത്തിലാണ്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ചിത്രം. എഴുത്തുകാരന്‍ വിശാല്‍ സിംഗിന്റെ ബണ്ണി റാണി ഫോര്‍ ജഗ്ജഗ് ജീയോ എന്ന കഥയാണ് കരണ്‍ ജോഹര്‍ ജഗ് ജഗ് ജിയോ എന്ന ചിത്രമാക്കിയതെന്നാണ് ആരോപണം. തന്റെ അനുവാദമില്ലാതെ കഥയടക്കം ചിത്രത്തിനായി ഉപയോഗിച്ചെന്നും വിശാല്‍ സിംഗ് ആരോപിക്കുന്നു. അതേസമയം റിലീസിന് മുമ്പ് ജഗ് ജഗ് ജിയോ റാഞ്ചി കോടതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരും. അതിന് ശേഷമേ പ്രദര്‍ശനാനുമതി ലഭിക്കൂ.

5

റാഞ്ചിയിലെ കോടതിയാണ് ചിത്രത്തിന്റെ സ്‌ക്രീനിംഗ് വേണമെന്ന് നിര്‍ദേശിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം വാദം കേള്‍ക്കും. ഏതെങ്കിലും തരത്തില്‍ കോപ്പിറൈറ്റ് ലംഘനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ചിത്രത്തിലെ ട്രെയിലര്‍ പുറത്ത് വന്നത് മുതല്‍ വിവാദമായിരുന്നു. വിശാല്‍ തിരക്കഥാക്കൃത്ത് കൂടിയാണ്. തന്റെ കഥ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍ എടുക്കുകയായിരുന്നു. ഇത് താന്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഈ ചിത്രത്തിന്റെ സഹനിര്‍മാതാവാകാമെന്ന് ഞാന്‍ അവരോട് പറഞ്ഞതാണ്. അതിനവര്‍ മറുപടി നല്‍കുകയും ചെയ്തു. എന്റെ കഥ അവരെടുത്ത് ജഗ് ജഗ് ജിയോ ആക്കി. ഇത് ഒട്ടും ന്യായമായ കാര്യമല്ല കരണ്‍ ജോഹര്‍ എന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+