കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 കൗണ്‍സിലര്‍മാര്‍, എംപിമാര്‍, ഷിന്‍ഡെ ക്യാമ്പിലേക്ക് ഒഴുക്ക്, ഇനി ലക്ഷ്യം ശിവസേനയുടെ ചിഹ്നം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പറഞ്ഞ വാക്ക് മാറ്റി എന്‍സിപി ശിവസേനയ്‌ക്കൊപ്പം നില്‍ക്കും. സര്‍ക്കാരിന് പൂര്‍ണ പിന്തുണയാണ് നല്‍കുക. എത്ര കാലം ഏക്‌നാഥ് ഷിന്‍ഡെ പക്ഷം ഗുവാഹത്തിയില്‍ നില്‍ക്കുമെന്ന ചോദ്യമാണ് ഉദ്ധവ് താക്കറെ ഉന്നയിക്കുന്നത്. പ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഷിന്‍ഡെ ക്യാമ്പ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

മഹാരാഷ്ട്രയില്‍ തട്ടിക്കൊണ്ടുപോകല്‍? തിരിച്ചെത്തി 2 എംഎല്‍എമാര്‍, എന്‍സിപി പിന്തുണ പിന്‍വലിക്കും?

പലയിടത്ത് നിന്നും നേതാക്കളും പ്രവര്‍ത്തകരുമൊക്കെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയെ ഒന്നാകെ ഷിന്‍ഡെ വിഴുങ്ങിയിരിക്കുകയാണ്. കാല്‍ചുവട്ടിലുള്ള മണ്ണ് ഒലിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഉദ്ധവിനൊപ്പം കോണ്‍ഗ്രസും എന്‍സിപിയും നിന്ന് പ്രശ്‌നം പരിഹരിച്ച് തരുമെന്നാണ് അജിത് പവാറിന്റെ ഉറപ്പ്. വിശദമായ വിവരങ്ങളിലേക്ക്...

1

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നിരിക്കുകയാണ്. വിമത സേനയുടെ അംഗബലം ഇതോടെ 46 ആയി. വളരെ എളുപ്പത്തില്‍ തന്നെ ഉദ്ധവ് സര്‍ക്കാര്‍ ഇതോടെ വീഴുമെന്ന് ഉറപ്പായി. സ്വതന്ത്ര എംഎല്‍എമാരായ കിഷോര്‍ ജോര്‍ഗെവാര്‍, ഗീത ജെയിന്‍ എന്നിവരാണ് ഷിന്‍ഡെയുടെ ക്യാമ്പിലെത്തിയത്. അതേസമയം ശിവസേനയുടെ അയോഗ്യതാ ഭീഷണി ഞങ്ങളോട് വേണ്ടെന്ന് ഷിന്‍ഡെ പറഞ്ഞു. ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കണ്ട. പന്ത്രണ്ട് എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടികൊണ്ട് ആരും ഭയക്കില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

2

ഞങ്ങളാണ് യഥാര്‍ത്ഥ ശിവസൈനികര്‍. അതുകൊണ്ട് ഭയമില്ലെന്നും ഷിന്‍ഡെ പറഞ്ഞു. കാര്‍ഷിക മന്ത്രി ദാദാ ബുസെയും എംഎല്‍എ സഞ്ജയ് റാത്തോഡും ഗുവാഹത്തിയിലെത്തിയിട്ടുണ്ട്. ഇവര്‍ രണ്ട് പേരും ശിവസേന നേതാക്കളാണ്. മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും ഷിന്‍ഡെയ്‌ക്കൊപ്പമാണ്. ഇതോടെ അയോഗ്യതയും ഇവര്‍ക്കെതിരെ ഏല്‍ക്കില്ല. അക്ഷരാര്‍ത്ഥത്തില്‍ ശിവസേന പിളരാന്‍ പോവുകയാണ്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത പന്ത്രണ്ട് എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നടപടി വേണമെന്നാണ് ഉദ്ധവ് ക്യാമ്പ് ആവശ്യപ്പെടുന്നത്.

3

എംവിഎ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് പവാര്‍ പറയുന്നു. വിമത എംഎല്‍എമാര്‍ ഉദ്ധവുമായി സംസാരിക്കണമെന്നാണ് പവാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നും, അതില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നുമാണ് പവാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിമതരെ സഹായിക്കുന്നത് അസം സര്‍ക്കാരാണ്. ഇവരെ എങ്ങനെയാണ് ഗുജറാത്തിലേക്കും അവിടെ നിന്ന് അസമിലേക്കും എത്തിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പവാര്‍ പറഞ്ഞു. അതേസമയം ഉദ്ധവിനെ പിന്തുണയ്ക്കമെന്ന് പവാര്‍ നിര്‍ദേശിച്ചതായി ജയന്ത് പാട്ടീലും പറഞ്ഞു.

4

ബിജെപിയുടെ എല്ലാ പിന്തുണയുമുണ്ടെന്ന് ഷിന്‍ഡെ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ തീരുമാനത്തെ അവര്‍ അഭിനന്ദിച്ചതായും ഷിന്‍ഡെ പറയുന്നു. രണ്ടര വര്‍ഷമായി മുഖ്യമന്ത്രിയുടെ വസതിയുടെ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുകയാണ്. സെക്രട്ടേറിയേറ്റില്‍ പോലും ഉദ്ധവ് ഞങ്ങളെ കാണാന്‍ വരാറില്ല. ഞങ്ങള്‍ ഫോണിലൂടെ ഉദ്ധവിനെ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഞങ്ങളുടെ ഫോണ്‍ മുഖ്യമന്ത്രി എടുത്തില്ല. ഇതെല്ലാം ഞങ്ങളെയെല്ലാം ചൊടിപ്പിച്ച കാര്യമാണ്. ഇതാണ് വിമത നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് എംഎല്‍എമാര്‍ പറയുന്നു. അവരുടെ കത്ത് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

5

അതേസമയം ശിവസേനയിലെ പിളര്‍പ്പ് ഇപ്പോള്‍ കാണുന്നതിലൊന്നും ഒതുങ്ങില്ലെന്ന് ഉറപ്പാണ്. നാനൂറോളം കോര്‍പ്പറേറ്റുകളാണ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് മാറുന്നത്. അതായത് കൗണ്‍സിലര്‍മാരാണ് ഇവര്‍. ശിവസേനയുടെ ഈ പ്രാദേശിക പ്രവര്‍ത്തകരെല്ലാം ബിജെപിക്കൊപ്പം ഷിന്‍ഡെ ചേര്‍ന്നാല്‍ പോകും. അതായത് സര്‍ക്കാര്‍ മാത്രമല്ല പല തദ്ദേശ ഭരണസമിതികളും ഇതോടൊപ്പം വീഴുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ശിവസേനയെ തകര്‍ത്ത് തരിപ്പണമാക്കുന്ന നീക്കമാവും ഇത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

6

ശിവസേനയുടെ നിരവധി ലോക്‌സഭാ എംപിമാരും ഷിന്‍ഡെയ്‌ക്കൊപ്പം ചേരും. നിലവില്‍ കല്യാണില്‍ നിന്നുള്ള എംപിയും ഷിന്‍ഡെയുടെ മകനുമായ ശ്രീകാന്ത് മാത്രമാണ് കൂടെയുള്ളത്. വാഷിം എംപി ഭാവന ഗാവ്‌ലി കളം മാറിയേക്കും. ഉദ്ധവിനോട് ബിജെപിക്കൊപ്പം പോകാമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞതാണ്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ നിന്ന് ഒരു പ്രമുഖ എംപിയെ ഷിന്‍ഡെ ഗ്രൂപ്പ് ക്യാന്‍വാസ് ചെയ്യുന്നുണ്ട്. ഇയാള്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ കല്യാണത്തില്‍ പങ്കെടുക്കുകയായിരുന്നു. പതിനഞ്ചോളം എംപിമാരാണ് ചുവടുമാറ്റാന്‍ ഒരുങ്ങുന്നത്. ഇവരെല്ലാം മോദിയുടെ മികവിലാണ് ജയിച്ചതെന്നാണ് കരുതുന്നത്.

7

കൗണ്‍സിലര്‍മാര്‍ കുറച്ച് കഴിഞ്ഞേ ഷിന്‍ഡെക്കൊപ്പം ചേരൂ.. മുംബൈയില്‍ ബിജെപി പ്ലാന്‍ റെഡിയാക്കി വെച്ചിട്ടുണ്ട്. ഒറ്റയ്ക്കാണ് മത്സരം. ശിവസേനയില്‍ നിന്ന് വരുന്നവരെ മത്സരിപ്പിക്കും. ബിഎംസി കൂടി ഇത്തവണ ശിവസേന കൈവിടാനാണ് സാധ്യത. മുന്‍ മേയര്‍ കിഷോര്‍ പെഡനേക്കര്‍, വിശാഖ റാവത്ത് എന്നിവര്‍ക്കാണ് മുംബൈ കൈവിട്ടുപോകാതെ ഇരിക്കാനുള്ള ചുമതല ശിവസേന നല്‍കിയിരിക്കുന്നത്. അതേസമയം താനെയിലെ ഭൂരിഭാഗം നേതാക്കളും ഷിന്‍ഡെയ്‌ക്കൊപ്പമാണ്. അവിടെ ഷിന്‍ഡെ തന്നെ ഭരിക്കും. ഉല്‍ഹാസ്‌നഗര്‍, കല്യാണ്‍ ദോബിവലി, ഭീവണ്ടി നിസാംപൂര്‍, നവി മുംബൈ, വസായ് വിരാര്‍, പന്‍വേല്‍, പൂനെ, പിമ്പ്രി ചിഞ്ച്വാദ്, നാഷിക്ക് എന്നിവയെല്ലാം ശിവസേന കൈവിടും. ഭൂരിഭാഗം പേരും ഇഡി കേസ് നേരിടുന്നവരോ അതല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ് പോകുമോ എന്ന് ഭയമുള്ളവരോ ആണ്.

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

English summary
Maharashtra political crisis: more than 400 shiv sena corporators and mps changing loyalty to shinde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X