• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ അയ്യായിരം കടന്ന് പ്രതിദിന കേസ്, ഒമൈക്രോണും കുതിക്കുന്നു, മുംബൈയില്‍ കൊവിഡ് തരംഗം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയൊരു കൊവിഡ് തരംഗത്തിന് തുടക്കമാവുന്നു. കൊവിഡ് കേസുകളും ഒപ്പം ഒമൈക്രോണും ഒരുപോലെയാണ് വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 5368 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 198 പുതിയ ഒമൈക്രോണ്‍ കേസുകളാണ് ഒരൊറ്റ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനവാണ് കൊവിഡിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ സംഭവിച്ചിരിക്കുന്നത്. മുംബൈ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വന്‍ തോതില്‍ തിരിച്ചുവരുന്നതിനും സാക്ഷിയായി. 3671 രോഗികളാണ് മുംബൈയില്‍ 24 മണിക്കൂറിനിടെ ഉണ്ടായത്. 46 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. ഒമൈക്രോണ്‍ കേസുകള്‍ 190 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍ ഉള്ള നഗരവും മഹാരാഷ്ട്രയാണ്.

മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിളമരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

കടുത്ത നിയന്ത്രണങ്ങളിലേക്കാണ് സംസ്ഥാന പോയിരിക്കുന്നത്. വിവാഹങ്ങളോ പൊതുപരിപാടികളോ എവിടെ വെച്ച് നടത്തിയാലും 50 പേര്‍ പരമാവധി പങ്കെടുക്കാന്‍ മാത്രമാണ് അനുമതി. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഇരുപതില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ടൂറിസ്റ്റ് സ്‌പോട്ടുകലില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇവിടങ്ങളില്‍ വന്‍ തോതില്‍ ആളുകള്‍ എത്താറുണ്ട്. ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ 31 മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ വ്യാപനം തടയാന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനക്കൂട്ടത്തെ അടിയന്തരമായി നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. വാക്‌സിനേറ്റ് ചെയ്യാത്തവരെ അതെടുപ്പിക്കുകയും, സംസ്ഥാനത്തെ വാക്‌സിന്‍ ശരാശരി സംസ്ഥാന ശരാശരിയിലേക്ക് ഉയര്‍ത്തുകയുമാണ് വേണ്ടതെന്ന് ടോപ്പെ പറയുന്നു. മഹാരാഷ്ട്രയില്‍ ആദ്യത്തെ ഒമൈക്രോണ്‍ മരണവും സംസ്ഥാനത്ത് രേഖപ്പെടുത്തി. മുംബൈയില്‍ വ്യാഴാഴ്ച്ച മുതല്‍ ജനുവരി ഏഴ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കര്‍ശനമായി തന്നെ കാര്യങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. പാര്‍ട്ടികള്‍ക്കും അനുമതിയില്ല. ദില്ലിയില്‍ അഞ്ച് മടങ്ങായി കൊവിഡ് കേസുകള്‍ വര്‍ധിച്ചത് മുംബൈയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബിഎംസി വാര്‍ഡ് തലത്തില്‍ വീണ്ടും വാര്‍ റൂമുകള്‍ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേര്‍ന്നിരുന്നു. ഒമൈക്രോണിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 450 ഒമൈക്രോണ്‍ കേസുകളുണ്ട്. മുംബൈയിലെ 24 വാര്‍ഡുകളില്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിക കേസുകളുടെ കാര്യങ്ങളാണ് നോക്കുന്നത്. പ്രത്യേകിച്ച് മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, എന്നിവ കൃത്യമായി നടക്കുന്നുണ്ടോ, സ്‌റ്റോക്കുണ്ട എന്നിവയാണ് പരിശോധിക്കുക. പരിശോധനകള്‍ നടത്തി, സമ്പര്‍ക്ക സാധ്യതയുള്ളവരെ കണ്ടെത്തി, അവരെ ചികിത്സിക്കുക എന്നതാണ് ഇവരുടെ രീതി. 90 ശതമാനം കേസുകള്‍ക്കും യാതൊരു രോഗലക്ഷണങ്ങളും മുംബൈയില്‍ ഇല്ല. മുംബൈയില്‍ ജനത്തിരക്കില്‍ നിയന്ത്രിക്കാവുന്നതിലും അധികമാണ്.

cmsvideo
  Experts says omicron will spread in Kerala

  കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍

  English summary
  maharashtra witnessing a new covid surge, more than 5000 cases in a day, mumbai cases also increasing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion