മുംബൈ ബാര്‍ജ് അപകടം: ക്യാപ്റ്റനെതിരെ എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്
മുംബൈ: ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിന്‍റെ ക്യാപ്റ്റനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മനുപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അപകടനം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഇതുവരെ 49 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാവികസേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ക്യാപ്റ്റന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമായി രക്ഷപ്പെട്ട ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പടേയുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മുന്നറിയിപ്പ് ക്യാപ്റ്റന്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വലിയൊരു അപകടം സഭവിക്കില്ലായിരുന്നുവെന്നാണ് ചീഫ് എന്‍ജിനീയര്‍ റഹ്മാന്‍ ഷെയ്ഖ് ചൂണ്ടിക്കാട്ടിയത്. ലൈഫ് റാഫ്ഫ്റ്റുകളില്‍ മിക്കവയും കേടുപാടുകള്‍ സംഭവിച്ചതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

"ചുഴലിക്കാറ്റ് തീരത്ത് എത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഞങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുറമുഖത്തേക്ക് പോവാമെന്ന് ഞാൻ ക്യാപ്റ്റൻ ബൽവീന്ദർ സിങ്ങിനോട് പറഞ്ഞെങ്കിലും കാറ്റ് 40 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചുഴലിക്കാറ്റ് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മുംബൈ കടക്കുമെന്നുമായിരുന്നു ക്യാപ്റ്റന്‍ മറുപടി നല്‍കിയത്. എന്നാൽ വാസ്തവത്തിൽ കാറ്റിന്റെ വേഗത 100 കിലോമീറ്ററിൽ കൂടുതലായിരുന്നു. ഞങ്ങളുടെ അഞ്ച് നങ്കൂരങ്ങളും. ഇതോടെ ബാര്‍ജ് മുങ്ങുകയായിരുന്നുവെന്നുമാണ് ചീഫ് എഞ്ചിനീയര്‍ പറയുന്നത്.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
അതേസമയം അപകടത്തില്‍ മരണപ്പെട്ടവരില്‍ 3 മലയാളികളും ഉള്‍പ്പെടുന്നു. ബാർജിൽ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ബാര്‍ജില്‍ ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്, ഇതില്‍ 22 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications